ഹിഗ്ഗിന്‍സിന്റെ രണ്ടാം വരവില്‍ അയര്‍ലണ്ടുകാര്‍ക്ക് പൂര്‍ണ്ണ സമ്മതം

ഡബ്ലിന്‍: 2011-ല്‍ ഐറിഷ് പ്രസിഡന്റ് പദവിലെത്തിയ മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ് വീണ്ടും പ്രസിഡന്റ് സ്ഥാനത്ത് എത്തിയേക്കാം. ഐറിഷ് ഡെയ്ലി മെയില്‍ നടത്തിയ സര്‍വേയില്‍ 85 ശതമാനവും പ്രസിഡന്റിന്റെ രണ്ടാം വരവിനെ അനുകൂലിക്കുന്നവരാണ്. പ്രധാന ഭരണകക്ഷിയായ ഫിയാന ഫോള്‍ അംഗങ്ങള്‍ പ്രസിഡന്റ് പദവിയില്‍ ഹിഗ്ഗിന്‍സ് തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്.

വേനല്‍ക്കാല അവധിക്ക് ശേഷം നടന്ന പാര്‍ലമെന്റ് സമ്മേളനത്തിന് 6 ദിവസം മുന്‍പ് നടത്തിയ സര്‍വേ ഫലമാണ് പുറത്തു വന്നത്. പ്രസിഡന്റ് എന്ന നിലയില്‍ അയര്‍ലണ്ടിന്റെ രാജ്യാന്തര ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കുന്നതില്‍ അദ്ദേഹം മുന്‍കൈ എടുത്തിരുന്നു. അയര്‍ലണ്ടിന്റെ അടുത്ത സുഹൃത്തുക്കളായ കാനഡ-ക്കും യു.എസ് നും ഒപ്പം തന്നെ തികച്ചും വ്യത്യസ്ത രാജ്യമായ ക്യൂബയുമായുള്ള ബന്ധം ആരംഭിക്കുന്നതിന് ഹിഗ്ഗിന്‍സ് നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. വടക്കന്‍ അമേരിക്ക മാത്രമല്ല, തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളുമായും പ്രത്യേകിച്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായി ദൃഢബന്ധം സ്ഥാപിച്ചെടുക്കുന്നതിലും അദ്ദേഹം വിജയം കണ്ടു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: