ഹലോവീന്‍: കുട്ടികള്‍ക്കായി ഫേസ് പെയ്ന്റ് തെരഞ്ഞെടുക്കുമ്പോള്‍ ദൂഷ്യഫലമില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണം

 

ഡബ്ലിന്‍: ഹാലോവീന് മുഖത്ത് ചായം പൂശി കുട്ടികള്‍ ആഘോഷിക്കുമ്പോള്‍ അവര്‍ക്കായി വാങ്ങി നല്‍കുന്ന ഫേസ് പെയിന്റുകളില്‍ ദൂഷ്യഫലമില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മാതാപിതാക്കള്‍ക്ക് ഹെല്‍ത്ത് പ്രൊഡക്ട്‌സ് റെഗുലേറ്ററി അതോറിറ്റി (HPRA) മുന്നറിയിപ്പു നല്‍കി. ഫേസ് പെയിന്റുകളുടെ ലേബലിംഗ് ശ്രദ്ധിക്കണമെന്നും അംഗീകൃത കമ്പനികളുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കണമെന്നും അവ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും HPRA അറിയിച്ചു.

കുട്ടികള്‍ക്കായി ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ മാതാപിതാക്കളില്‍ അഞ്ചുപേരില്‍ ഒരാള്‍ വീതം ഉത്പന്നങ്ങളുടെ പുറത്ത് ലേബല്‍ ചെയ്തിട്ടുള്ള വിവരങ്ങള്‍ വായിച്ചുനോക്കാത്തവരാണെന്നാണ് HPRA വ്യക്തമാക്കി. ഫേസ് പെയിന്റുകള്‍ പോലുള്ള ഉത്പന്നങ്ങള്‍ കുട്ടികള്‍ക്കായി വാങ്ങുമ്പോള്‍ അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ ജാഗരൂകരായിരിക്കണമെന്നും മുന്‍പ് ഇത്തരം ഉത്പന്നങ്ങളില്‍ ഹാനികരമായ പദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്നും HPRA അറിയിച്ചു.

യൂറോപ്പില്‍ അടുത്തിടെ കുട്ടികളുടെ കോസ്‌മെറ്റിക് ഉത്പന്നങ്ങളില്‍ ഹെവി മെറ്റല്‍സിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.

മാതാപിതാക്കളില്‍ 88 ശതമാനവും കുട്ടികളെ മുഖത്ത് ചായം പൂശാന്‍ അനുവദിക്കുന്നവരാണ്. വര്‍ഷത്തില്‍ 5 തവണയെങ്കിലും തങ്ങളുടെ കുട്ടികള്‍ മുഖത്ത് ചായം പൂശുന്നുണ്ടെന്നും ചിലര്‍ പറയുന്നു. എന്നാല്‍ ഉത്പന്നം വാങ്ങുന്നതിനുമുമ്പ് ലേബല്‍ പരിശോധിച്ച് അതില്‍ EU അഡ്രസ് ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് 91 ശതമാനത്തിനും അറിയില്ല.

കുട്ടികള്‍ക്കായി ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍

-അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുമാത്രം വാങ്ങുക, ഉത്പന്നം വിതരണം ചെയ്യുന്നവരെ കണ്ടെത്താന്‍ ഇത് സഹായകമാകും.
-ഉത്പന്നത്തിന് EU അഡ്രസ് ഉണ്ടോ എന്ന പരിശോധിക്കുക, ഇല്ലെങ്കില്‍ അവ വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തതാകും. അവ യൂറോപ്യന്‍ യൂണിയന്‍ സുരക്ഷയ്ക്കായി നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കണമെന്നില്ല
-കുട്ടികള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ടോ എന്ന് നോക്കുക
-ഉപയോഗക്രമം പരിശോധിച്ച് അതുപോലെ തന്നെ ചെയ്യുക. തെറ്റായ ഉപയോഗക്രമം ചിലപ്പോള്‍ ശരീരത്തെ ദോഷകരമായി ബാധിക്കാം.

-എജെ-

Share this news

Leave a Reply

%d bloggers like this: