ഹരിതഗൃഹ വാതകങ്ങളുടെ വികിരണം ഭൂമിയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കും: ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

 

180 രാജ്യങ്ങളില്‍ നിന്നുള്ള 15,000 ത്തിലേറെ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം മനുഷ്യവര്‍ഗത്തിന് ഭയാനകമായ ഒരു മുന്നറിയിപ്പ് നല്‍കി. ഹരിതഗേഹ വാതകങ്ങളുടെ വികിരണത്തെ തുടര്‍ന്നുണ്ടാവുന്ന ജൈവവൈവിദ്ധ്യ നഷ്ടം ഭൂഗോളത്തിന്റെ നിലനില്‍പ്പിനെ അതിന്റെ അതിരുകളില്‍ എത്തിച്ചിരിക്കുകയാണെന്നും പ്രവര്‍ത്തിക്കേണ്ട സമയം അധികരിച്ചിരിക്കുന്നു എന്നുമാണ് ആ മുന്നറിയിപ്പ്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1992ല്‍ ബയോസയന്‍സ് മാസികയില്‍ അന്നത്തെ പ്രമുഖരായ 1,700 ശാസ്ത്രജ്ഞര്‍ നല്‍കി ‘മനുഷ്യവംശത്തിനുള്ള ആഗോള ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിന്’ ശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പ് ശാസ്ത്രജ്ഞരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.

അന്നത്തെ മുന്നറിയിപ്പ് ആദ്യം വേണ്ട ചലനങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും പിന്നീട് അന്നുന്നയിച്ച ചില പ്രശ്നങ്ങളിലെങ്കിലും കുറെ മുന്നോട്ട് പോകാന്‍ ലോകത്തിന് സാധിച്ചതായി പുതിയ മുന്നറിയിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. ഓസോണ്‍ ശോഷണം നിയന്ത്രിക്കാനും പട്ടിണി കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ വികസനം നേടുക എന്ന അക്ഷന്തവ്യമായ കൃത്യം മനുഷ്യവര്‍ഗം ചെയ്തു എന്നതാണ് അതിന് ശേഷം സംഭവിച്ച ഏറ്റവും വലിയ അപകടം. പക്ഷെ അന്നുന്നയിക്കപ്പെട്ട മറ്റ് ചില പാരിസ്ഥിതിക പ്രശ്നങ്ങള്‍ അതിനേക്കാള്‍ ശോചനീയമായ അവസ്ഥയില്‍ ഇന്നും തുടരുന്നു.

ഹരിതഗേഹ വാതങ്ങളുടെ വികിരണത്തില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധന, വനനശീകരണത്തിലുള്ള വര്‍ദ്ധന, കാര്‍ഷീക ഉല്‍പാദനം തുടങ്ങിയവയാണ് പ്രധാനഭീഷണിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 1992ന് ശേഷം പ്രതിശീര്‍ഷ ശുദ്ധജല ലഭ്യതയില്‍ 26.1 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കാര്‍ബണ്‍ഡയോക്സൈഡ് വികിരണം 62.1 ശതമാനം കണ്ട് വര്‍ദ്ധിച്ചു. ജനസംഖ്യയില്‍ 35.5 ശതമാനത്തിന്റെ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ജനസംഖ്യ വര്‍ദ്ധന നിയന്ത്രിക്കുന്നതിലും വളര്‍ച്ചയില്‍ മാത്രം ഊന്നിയുള്ള ഒരു സാമ്പത്തികഘടന എന്ന ആശയത്തെ കുറിച്ച് പുനരാലോചനകള്‍ നടത്തുന്നതിലും ഹരിതഗേഹ വാതകങ്ങള്‍ കുറയ്ക്കുന്നതിലും പുനരുല്‍പാദന ഊര്‍ജ്ജോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിലും ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിലും പാരിസ്ഥിതിക സംവിധാനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിലും മലിനീകരണം നിയന്ത്രിക്കുന്നതിലും ജീവികളുടെ വംശനാളം തടയുന്നതിലും പരാജയപ്പെടുമ്പോള്‍, അപകടത്തിലായ ജൈമണ്ഡലത്തെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളാണ് പരാജയപ്പെടുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

മഹാദുരന്തം തടയുന്നതിന് സസ്യാഹാരത്തിന് ഊന്നല്‍ നല്‍കുകയും സാമ്പത്തിക അസമത്വം ലഘൂകരിക്കുകയും വനത്തിന്റെ പുല്‍മേടുകളുടെയും പരിവര്‍ത്തനം ഒഴിവാക്കുകയും വേട്ടയും കള്ളക്കടത്തും അവസാനിപ്പിക്കുകയും മറ്റുമാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടതെന്നും ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നു. ദുരന്തങ്ങള്‍ വ്യാപിക്കുന്നതും ദുരന്തമാകുന്ന ജൈവവൈവിദ്ധ്യ നഷ്ടം തടയുന്നതിനും അടിയന്തിര നടപടികളാണ് ആവശ്യമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോള കാലവാസ്ഥയെയും പരിസ്ഥിതിയെയും കുറച്ച് പൊതുചര്‍ച്ച പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: