ഹജ്ജ് തീര്‍ത്ഥാടനത്തിനുപോയി മടങ്ങി വരുന്നവര്‍ സംസം വെള്ളം കൊണ്ടുവരുന്നത് നിരോധിച്ചുകൊണ്ട് എയര്‍ ഇന്ത്യയുടെ സര്‍ക്കുലര്‍

കൊച്ചി : ഫ്‌ലൈറ്റില്‍ സംസം വെള്ളം കൊണ്ടുവരുന്നത് നിരോധിച്ചുകൊണ്ട് എയര്‍ ഇന്ത്യ സര്‍ക്കുലര്‍ പുറത്തുവിട്ടു. ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ട്രാവല്‍ ഏജന്റ്‌സിനും നല്കിയ സര്‍ക്കുലറിലാണ് പ്രസ്തുത വിവരം പങ്കുവെച്ചിരിക്കുന്നത്. ജിദ്ദ-കൊച്ചിന്‍, ജിദ്ദ-ഹൈദരബാദ്-മുംബൈ ഫ്‌ലൈറ്റുകളില്‍ സെപ്തംബര്‍ 15 വരെയാണ് നിരോധനം. എയര്‍ ഇന്ത്യയുടെ ജിദ്ദ ഓഫീസ് ജൂലൈ 4നാണ് പ്രസ്തുത സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

എയര്‍ ക്രാഫ്റ്റ് മാറിയതും സീറ്റുകളുടെ എണ്ണത്തിലുള്ള കുറവും കാരണം സംസം കാനുകള്‍ കൊണ്ടുവരാനുള്ള സൗകര്യം ഇല്ലാത്തതാണ് കാരണമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. തീര്‍ഥാടകരുടെയും ട്രാവല്‍ ഏജന്റുമാരുടെയും അഭ്യര്‍ഥനയെ തുടര്‍ന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ്സ് എം എല്‍ എ അമീന്‍ പട്ടേല്‍ വ്യോമയാന മന്ത്രാലയത്തിന് അയച്ച കത്തിന് എയര്‍ ഇന്ത്യ നല്‍കിയ വിശദീകരണത്തിലാണ് ഈ കാര്യം പറയുന്നത്.

പ്രവാചകന്‍ ഇബ്രാഹിമിന്റെ ഭാര്യ ഹജര്‍ തന്റെ മകനായ ഇസ്മായിലിന്റെ ദാഹം അടക്കാന്‍ വേണ്ടി സഫ മാര്‍വ പര്‍വ്വതങ്ങള്‍ക്കിടയില്‍ അലഞ്ഞു നടന്നു എന്നാണ് മിത്ത്. പെട്ടെന്ന് ഇസ്മായിലിന്റെ കാല്‍പ്പാദങ്ങള്‍ക്കിടയില്‍ നിന്നും ഒരു വെള്ളച്ചാല്‍ പൊട്ടിഒഴുകി എത്തി എന്നും അതിനു ചുറ്റുമാണ് ഇന്നത്തെ മെക്ക ഉണ്ടായത് എന്നുമാണ് കഥ. ഇത് അനുഗ്രഹിക്കപ്പെട്ട ജലമാണെന്നും പല രോഗങ്ങളും മാറ്റുമെന്നുമാണ് ഇസ്ലാം മത വിശ്വാസം.

Share this news

Leave a Reply

%d bloggers like this: