സൗരയൂഥത്തിന് പുറത്തെ പുതിയ ‘സൗരയൂഥം’ സ്ഥിരീകരിച്ചു നാസ

സൂര്യനും ഭൂമി അടക്കം എട്ട് ഗ്രഹങ്ങളും ഉള്‍പ്പെടുന്ന സൗരയൂഥം പോലെ സൗരയൂഥത്തിന് പുറത്ത് പുതിയ നക്ഷത്രവും അതിനെ ചുറ്റുന്ന ഗ്രഹങ്ങളുടെ സാന്നിദ്ധ്യവും നാസ സ്ഥിരീകരിച്ചു. ഭൂമിയില്‍ നിന്ന് 21 പ്രകാശ വര്‍ഷം അകലെയാണ് പുതിയ ‘സൗരയൂഥം’. സൗരയൂഥത്തിലെ സൂര്യനെപ്പോലെ ഒരു നക്ഷത്രവും ഇതിനെ ചുറ്റുന്ന ഭൂമിയേക്കാള്‍ വലിപ്പമുള്ള മൂന്ന് ഗ്രഹങ്ങളും അതിഭീമാകാരമായ മറ്റൊരു ഗ്രഹവും ചേര്‍ന്നതാണ് പുതിയ ‘സൗരയൂഥം’. മൂന്ന് ഗ്രഹങ്ങള്‍ ശിലാപാളിള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടതും ഭീമാകാര ഗ്രഹം വാതകങ്ങള്‍ നിറഞ്ഞതുമാണ്. ഇറ്റലിയിലെ കാനറി ദ്വീപില്‍ സ്ഥാപിച്ചിരിക്കുന്ന ഗലീലിയോ ടെലിസ്‌കോപ്പിലെ ഹാര്‍പ്‌സ്-എന്‍ സ്‌പെക്ട്രോഗ്രാഫ് ഉപയോഗിച്ചാണ് പുതിയ ‘സൗരയൂഥം’ കണ്ടത്തെിയത്. നാസയുടെ സ്പിറ്റ്‌സര്‍ സ്‌പേസ് ടെലസ്‌കോപ്പ് ഈ കണ്ടത്തെല്‍ സ്ഥിരീകരിച്ചു

കാസിയോപ്പിയ നക്ഷത്ര സമൂഹത്തിലാണ് പുതിയ ‘സൗരയൂഥം’ ഉള്‍പ്പെടുന്നത്. ഇതിലെ കേന്ദ്ര നക്ഷത്രത്തിന് HD219134 എന്ന് പേരിട്ടു. സൂര്യനെക്കാള്‍ കുറഞ്ഞ പിണ്ഡവും തണുത്തതുമാണ് നക്ഷത്രം. വെളിച്ചമുള്ള ഈ നക്ഷത്രത്തെ ഇരുട്ടുള്ള രാത്രിയില്‍ ആകാശത്ത് നഗ്‌ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയും. w ആകൃതിയിലുള്ള കാസിയോപ്പിയ നക്ഷത്ര സമൂഹത്തിന് സമീപമാണ് HD219134 ന്റെ സ്ഥാനം.

കേന്ദ്ര നക്ഷത്രമായ HD219134 ന് മുന്നിലൂടെ സഞ്ചരിക്കുന്ന ഒരു ഗ്രഹത്തിന് HD219134B എന്ന് പേരിട്ടു. ഭൂമിയേക്കാള്‍ വലിപ്പമുള്ള ഈ ഗ്രഹം ശിലാ പാളകിള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടതാണെന്ന് സൂചന. നക്ഷത്രത്തിനോട് ഏറ്റവും അടുത്താണ് ഗ്രഹത്തിന്റെ സഞ്ചാരപഥം. മൂന്ന് ദിവസത്തിലൊരിക്കലാണ് ഗ്രഹം നക്ഷത്രത്തെ മറികടക്കുന്നത്. ഭൂമിയോട് സമാനതകളുള്ള ഈ ഗ്രഹത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്നതാണോ എന്നതാണ് ഭാവിപഠനങ്ങളുടെ ലക്ഷ്യം. ഭൂമിയേക്കാള്‍ നാലര മടങ്ങ് പിണ്ഡവും ഒന്നര ഇരട്ടി വലിപ്പവും ഉള്ളതാണ് പുതിയഗ്രഹം. ഭൂമിയുടെ സാന്ദ്രതക്ക് ഏകദേശം തുല്യമായ സാന്ദ്രതയുള്ളത് ഇരു ഗ്രഹങ്ങളും ഒരേപോലെയുള്ള വസ്തുക്കള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടതാണെന്ന സൂചന നല്‍കുന്നു. ഇതുവരെ കണ്ടത്തെിയട്ടുള്ളതില്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അടുത്തുള്ള ഭൂമിക്ക് സമാനമായ ഗ്രഹമാണ് HD219134B. ഭൂമിയില്‍ നിന്ന് 21 പ്രകാശവര്‍ഷം അകലെയാണ് ഇതിന്റെ സ്ഥാനം.

ഭൂമിയുടെ ഇരട്ടയെന്ന് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ച മറ്റൊരു ഗ്രഹത്തെ നാസ വിക്ഷേപിച്ച കെപ്‌ളര്‍ ടെലസ്‌കോപ് ഈയിടെ കണ്ടത്തെിയിരുന്നു. കെപ്‌ളര്‍ 452 ബി എന്ന് പേരിട്ട ഈ ഗ്രഹം 1400 പ്രകാശ വര്‍ഷം അകലെയായതിനാല്‍ പഠനങ്ങള്‍ ദുഷ്‌കരമായിരുന്നു. 21 പ്രകാശവര്‍ഷം അകലെയുള്ള HD219134B ഗ്രഹമായിരിക്കും ഭൂമിക്ക് പുറത്ത് ജീവന്റെ സാദ്ധ്യതകളെപ്പറ്റിയുള്ള പഠനത്തിലെ കേന്ദ്രസ്ഥാനം.

 

എ എം

Share this news

Leave a Reply

%d bloggers like this: