സൗദി അറേബ്യയിലെ ജിസാനില്‍ ജനറല്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം. 25 പേര്‍ മരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ ജിസാനില്‍ ജനറല്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം. 25 പേര്‍ മരിച്ചു. 107 പേര്‍ക്ക് പൊള്ളലേറ്റു. പ്രദേശിക സമയം പുലര്‍ച്ചെ 2.30 ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗവും പ്രസവവാര്‍ഡും പ്രവര്‍ത്തിക്കുന്ന ഒന്നാം നിലയിലാണ് ആദ്യം തീപിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സൂചനയുണ്ട്. പരുക്കേറ്റവരെയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരെയും സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള ജിസാന്‍ യെമന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശമാണ്.

Share this news

Leave a Reply

%d bloggers like this: