സൗദിയിലെ അരാംകൊ എണ്ണ കേന്ദ്രത്തില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം

റിയാദ് : സൗദി അറേബ്യയിലെ എണ്ണ കമ്പനിയായ അരാംകോയുടെ കേന്ദ്രത്തില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം. ശൈബ എണ്ണപ്പാടത്താണ് ആക്രമണം ഉണ്ടായതെന്ന് അരാംകോ സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് തീഗോളം ഉയര്‍ന്നെങ്കിലും വേഗത്തില്‍ അണച്ചു. ആര്‍ക്കും പരിക്കില്ലെന്നും അരാംകോ അറിയിച്ചു. ഇതുവരെ യമന്‍ വിമതരായ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ നിന്ന വ്യത്യസ്തമാണ് അരാംകോ കേന്ദ്രത്തിന് നേരെയുണ്ടായിരിക്കുന്നത്. 10 ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സൗദി സൗദി അറേബ്യ യമനില്‍ നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയാണിതെന്ന് ഹൂത്തി വിമതര്‍ പറയുന്നു

സൗദിയിലെ വിമാനത്താവളങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, പ്രധാന നഗരങ്ങള്‍, എണ്ണപ്പാടങ്ങള്‍ എന്നിവയാണ് ഹൂതികള്‍ ലക്ഷ്യമിടുന്നത്. പല മിസൈലും ഡ്രോണുകലും ലക്ഷ്യത്തിലെത്തുംമുമ്പ് തന്നെ സൈന്യം വെടിവച്ചിടുകയാണ്. ശൈബ എണ്ണ കേന്ദ്രം അരാംകോയുടെ അതുല്യ സൗകര്യങ്ങളില്‍പ്പെട്ടതാണെന്ന് സൗദി എണ്ണ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പ്രതികരിച്ചു. ഹൂത്തികളുടെ നീക്കം അപലപിച്ച അദ്ദേഹം എണ്ണ ടാങ്കറുകള്‍ ആക്രമിക്കാനും ഹൂത്തികള്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഏദനിലൂടെയുള്ള എണ്ണ വ്യാപാരം തടസപ്പെടുത്താനും അവര്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഹൂത്തികള്‍ ആക്രമണം തുടര്‍ന്നാല്‍ സൗദിയെ മാത്രമല്ല ബാധിക്കുക. ആഗോള സാമ്പത്തിക രംഗം തകരും.

ഏദന്‍ കടലിലൂടെയുള്ള വ്യാപാരം തടയപ്പെട്ടാല്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും അന്താരാഷ്ട്ര സമൂഹം ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും സൗദി എണ്ണ മന്ത്രി പറഞ്ഞു. സൗദി അരാംകോ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം പിടിച്ചത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ വാങ്ങാന്‍ തീരുമാനിച്ച വാര്‍ത്ത പുറത്തുവന്നതോടെയാണ്. ഇത് ഓഹരിവിപണിയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. അതിന് ശേഷം വെറും രണ്ട് ദിവസം കൊണ്ട് മുകേഷ് അംബാനിയ്ക്കുണ്ടായത് ഏതാണ്ട് 29,000 കോടി രൂപയുടെ സാമ്പത്തിക ഉയര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Share this news

Leave a Reply

%d bloggers like this: