സ്‌പെഷ്യല്‍ ഒളിമ്പിക് വേള്‍ഡ് സമ്മര്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 173 മെഡല്‍

മുംബൈ: ലോസ് ആഞ്ചലസില്‍ നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക് വേള്‍ഡ് സമ്മര്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 173 മെഡല്‍. ഇതില്‍ 47 സ്വര്‍ണവും 54 വെള്ളിയും 72 വെങ്കലവും ഉള്‍പ്പെടുന്നു. വിജയികളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. നിശ്ചയദാര്‍ഡ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഫലമാണ് വിജയം. മത്സരത്തില്‍ പങ്കെടുത്തവരെയെല്ലാം അഭിനന്ദിക്കുന്നുവെന്ന് മോഡി ട്വീറ്റ് ചെയ്തു. ജൂലൈ 25 മുതല്‍ ആഗസ്റ്റ് രണ്ടു വരെയായിരുന്നു ഗെയിംസ്.

ഇന്ത്യയെ പ്രതിനിധീകരിച്ച് 275 കായിക താരങ്ങളാണ് ഗെയിംസില്‍ പങ്കെടുത്തത്. റോളര്‍ സ്‌കേറ്റിംഗില്‍ ആണ് ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയത്. 39 എണ്ണം. ഇതില്‍ 10 സ്വര്‍ണവും 17 വെള്ളിയും 12 വെങ്കലവും വരും. ഡല്‍ഹി ആശ കിരണ്‍ ഹോമില്‍ നിന്നുള്ള താരങ്ങള്‍ മൂന്നു സ്വര്‍ണവും നാല് വെങ്കലവും നേടി.

കഴിഞ്ഞ വര്‍ഷം ഗ്രീസിലെ ഏതന്‍സില്‍ നടന്ന ഗെയിംസില്‍ ഇന്ത്യക്ക് 156 മെഡലുകളാണ് ലഭിച്ചത്. 56 സ്വര്‍ണവും 48 വെള്ളിയും 52 വെങ്കലവും.

Share this news

Leave a Reply

%d bloggers like this: