സ്‌പെയിന്‍ മുന്നേറ്റം നടത്തി സോഷ്യലിസ്റ്റുകള്‍

മാഡ്രിഡ്: സ്‌പെയിനില്‍ അധികാരം നിലനിര്‍ത്തി ഭരണ കക്ഷിയായ സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് ഒന്നാമതെത്തി. 120 സീറ്റുകള്‍ നേടിയാണ് പി.എസ്.ഒ.ഇ. ഒന്നാമതെത്തിയത്. കേവലഭൂരിപക്ഷത്തിന് 176 സീറ്റുകള്‍ ആണ് ആവശ്യം. പീപ്പിള്‍സ് പാര്‍ട്ടി 87 സീറ്റുകളാണ് നേടിയത്. 52 സീറ്റുകള്‍ നേടിയ വോക്‌സ് പാര്‍ട്ടിയാണ് മൂന്നാം സ്ഥാനത്ത്. കാറ്റലോണിയയില്‍ സ്വാതന്ത്ര്യപ്രക്ഷോഭം നടക്കുന്നതാണ് തീവ്രവലതുപക്ഷ കക്ഷിയായ വോക്‌സ് പാര്‍ട്ടിക്ക് നേട്ടമായത്. ഏപ്രിലില്‍ 57 സീറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ച സിറ്റിസണ്‍സ് പാര്‍ട്ടി ഇത്തവണ വെറും 10 സീറ്റാണ് നേടിയത്.

കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം 75.5 ആയിരുന്നു. ഇത്തവണ 69.9 ശതമാനമായി കുറഞ്ഞു. സ്‌പെയിനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അടുത്തകാലത്തൊന്നും ഒരു പരിഹാരം കാണാന്‍ കഴിഞ്ഞേക്കില്ലെന്നാണ് ഈ ഫലം സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പിലും പി.എസ്.ഒ. ഇ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകാതെ വന്നതോടെയാണ് വീണ്ടും പൊതുതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. ഒരു പുരോഗമന ഗവണ്‍മെന്റ് രൂപീകരിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും, ദയവുചെയ്ത് അതിനു തടസ്സം നില്‍ക്കരുതെന്നും സോഷ്യലിസ്റ്റ് നേതാവ് പെഡ്രോ സാഞ്ചെസ് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പെഡ്രോ സാഞ്ചെസ് ആക്ടിങ് പ്രധാനമന്ത്രിയായി തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: