സ്‌പെയിനില്‍ രണ്ടാംനാളും ഭീകരാക്രമണം; നടുക്കം മാറാതെ യൂറോപ്പ്

നൂറിലേറെ ആളുകളുടെ ജീവന്‍ പൊലിഞ്ഞ നീസ്, ലണ്ടന്‍, ബ്രസല്‍സ്, ബര്‍ലിന്‍, സ്‌റ്റോക്‌ഹോം ഭീകരാക്രമണങ്ങള്‍ക്കു ശേഷം യൂറോപ് വീണ്ടും നടുങ്ങി. ഈ നഗരങ്ങളിലെ ആക്രമണത്തിനു സമാനമാണ് കഴിഞ്ഞദിവസം സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടന്നത്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനമിടിച്ചു കയറ്റി പരമാവധി ആളുകളെ കൊലപ്പെടുത്തുകയെന്ന തന്ത്രമാണ് ഇവിടങ്ങളില്‍ ഭീകരര്‍ സ്വീകരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. രണ്ടുവര്‍ഷത്തിനിടെ യൂറോപ്പില്‍ നടന്ന വിവിധ ആക്രമണങ്ങളുടെയും പിന്നില്‍ ഐ.എസ് ആയിരുന്നു. ഒരു വര്‍ഷത്തിനകം യൂറോപ്പ് ഏഴാംതവണയാണ് ഇത്തരത്തിലുള്ള ആക്രമണത്തിന് വേദിയാകുന്നത്.

ബാഴ്‌സലോണയിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാനിടിച്ചുകയറ്റിയ ഭീകരാക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സ്‌പെയിനില്‍ വീണ്ടും ഭീകരാക്രമണം. വെള്ളിയാഴ്ച സ്‌പെയിനിലെ കാംബ്രില്‍സില്‍ നടന്ന ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബാഴ്‌സലോണയില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ തീരപ്രദേശത്തെ ഉല്ലാസകേന്ദ്രത്തിലേക്കാണ് ഓഡി ഏ3 കാര്‍ ഓടിച്ചുകയറ്റിയത്. ചിലരുടെ നില ഗുരുതരമാണ്. കാറിലുണ്ടായിരുന്ന അഞ്ചു അക്രമികളെയും വധിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.

മണിക്കൂറുകള്‍ക്ക് മുമ്പ് ബാഴ്‌സലോണയില്‍ നടന്ന ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. വെള്ളിയാഴ്ചത്തെ ആക്രമണത്തിലും ഐഎസിന് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.

അതിനിടെ സ്‌പെയിനിലെ പ്രധാന നഗരമായ ബാഴ്‌സിലോനയില്‍ ഭീകരാക്രമണം നടത്തിയ 19 കാരനുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി. മൊറാക്കോ സ്വദേശിയായ മൗസ ഔബക്കിര്‍ ആണ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഓടിച്ച് കയറ്റിയതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. സഹോദരന്‍ ദ്രിസ് ഔബക്കറിന്റെ രേഖകളുപയോഗിച്ചാണ് മൗസ ഔബക്കിര്‍ അപകടമുണ്ടാക്കിയ വാഹനം വാടകക്കെടുത്തതെന്ന് പൊലീസ് പറയുന്നു.

ഇയാളുടേതെന്ന് കരുതുന്ന 2 ചിത്രങ്ങളും സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു. മൗസ 2 കാറുകള്‍ വാടകക്ക് എടുത്തിരുന്നു. രണ്ടാമത്തെ കാര്‍ വടക്കന്‍ ബാഴ്‌സലോണയിലെ വിസ് ടൗണില്‍ നിന്നും കണ്ടെത്തി. മൗസയുടെ സഹോദരന്‍ ദ്രിസ്സിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെ രേഖകള്‍ മോഷ്ടിച്ചാണ് വാഹനങ്ങള്‍ വാടകക്ക് എടുത്തതെന്ന് ദ്രിസ് ഔബക്കിര്‍ പൊലീസിനോട് പറഞ്ഞു.
ഇവര്‍ മൊറാക്കോ സ്വദേശികളാണ്. ബാഴ്‌സലോണയിലെ പ്രധാന വാണിജ്യ, ടൂറിസ്റ്റ് കേന്ദ്രമായ റാസ് ലംബ്‌ലാസിലായിരുന്നു ഭീകരാക്രമണം. സംഭവത്തിന് ശേഷം മൗസ ഓടിരക്ഷപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പതിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

ബാഴ്‌സലോണക്ക് പിന്നാലെ കാംബ്രില്‍സിലും സമാനരീതിയില്‍ ആക്രമണശ്രമം നടന്നിരുന്നു. സ്‌ഫോടകവസ്തുക്കളുമായി എത്തിയ 5 ഭീകരര്‍ ആള്‍ക്കൂട്ടത്തിന് നേരെ വാനിടിച്ച് കയറ്റി.സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. 5 ഭീകരരേയും പൊലീസ് വധിച്ചു.

ഈവര്‍ഷം യൂറോപ്പില്‍ വാഹനമുപയോഗിച്ച് നടത്തുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. മാര്‍ച്ച് 22ന് വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് കാറിടിച്ചുകയറ്റുകയും പൊലീസുകാരനെ കുത്തിവീഴ്ത്തുകയും ചെയ്തു. ഏപ്രില്‍ ഏഴിന് ഷോപ്പിങ് സെന്ററിനുള്ളിലേക്ക് കാറിടിച്ചുകയറ്റിയത് അഞ്ചുപേരുടെ മരണത്തിനിടയാക്കി. ജൂണ്‍ മൂന്നിന് യൂറോപ്പിനെ ഞെട്ടിച്ച ഭീകരാക്രമണമാണ് ലണ്ടനിലുണ്ടായത്. ലണ്ടന്‍ പാലത്തില്‍ യാത്രക്കാര്‍ക്കിടയിലേക്ക് വാനോടിച്ച് കയറ്റുകയും നിരവധി പേരെ കുത്തിവീഴ്ത്തുകയും ചെയ്തു. ജൂണ്‍ 19ന് ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്ക് പള്ളിക്കുപുറത്ത് പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുന്നവര്‍ക്കിടയിലേക്ക് വാനിടിച്ച് കയറ്റിയതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. ഈ മാസം ഒമ്പതിന് പാരീസില്‍ സൈനികര്‍ക്കിടയിലേക്ക് ബിഎംഡബ്‌ള്യു കാര്‍ ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: