സ്‌പെയിനില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്

മാഡ്രിഡ്: സ്‌പെയിനില്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നത് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഭീകരര്‍ ശേഖരിച്ചു വച്ചതെന്ന് കരുതുന്ന 120 ഗ്യാസ് സിലിണ്ടറുകള്‍ പൊലീസ് കണ്ടെടുത്തു. ഒരു വീട്ടില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.

സ്‌പെയിനിലെ അല്‍കാന നഗരത്തില്‍ സ്‌ഫോടനം നടത്താനായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് പൊലീസ് സംശയിക്കുന്നു. ഇതിനായിട്ടായിരിക്കാം ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചത്. സ്‌പെയിനിലെ പ്രശസ്തമായ സഗ്രാഡ ഫെമിലിയ കത്തീഡ്രലില്‍ ആക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. 12 ഭീകരര്‍ ചേര്‍ന്ന് 6 മാസത്തെ ആസൂത്രണത്തിനൊടുവിലാണ് കഴിഞ്ഞയാഴ്ച നടന്ന രണ്ട് ആക്രമണവും നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം ബാഴ്‌സലോണയില്‍ ആക്രമണം നടത്തിയ വാഹനം ഓടിച്ച ഡ്രൈവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ആക്രണണത്തില്‍ 14 പേരാണ് മരിച്ചത്. രണ്ടാമത്തെ ആക്രമണം പൊലീസ് പരാജയപ്പെടുത്തുകയും അഞ്ച് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: