സ്‌കോട്‌ലന്‍ഡില്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; രണ്ടാം ഹിതപരിശോധന വേണമെന്നും സമരക്കാര്‍; സ്‌കോട്‌ലന്‍ഡ് മാതൃക വടക്കന്‍ അയര്‍ലണ്ടും പിന്തുടര്‍ന്നേക്കുമെന്നും ആശങ്ക

എഡിന്‍ബര്‍ഗ് : യു.കെ യില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് സ്‌കോട്‌ലന്‍ഡുകാര്‍ തെരുവിലേക്ക്. ബ്രെക്‌സിറ്റ് കരാര്‍ ഇല്ലാതെ നടപ്പാകുന്നതിനെതിരെയാണ് സമരം. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍നിന്നും പിന്മാരാനാണ് താല്‍പര്യം എങ്കില്‍ യൂണിയനില്‍ തുടരാനാണ് ആഗ്രഹം എന്ന് സ്‌കോട്‌ലന്‍ഡ് ജനത പറയുന്നു. 2016-ല്‍ നടന്ന ഹിത പരിശോധനയില്‍ സ്‌കോട്ടിഷ് ജനതയില്‍ ഭൂരിഭാഗവും ഇ.യുവില്‍തന്നെ തുടരാനാണ് താല്‍പര്യപ്പെട്ടത്. അതോടെയാണ് സ്‌കോട്ട്ലാന്‍ഡിന്റെ സ്വാതന്ത്ര്യ മോഹത്തിന് വലിയ ചിറകുകള്‍ വെച്ചതും.

സ്വാതന്ത്ര്യം വെണമെന്ന ആവശ്യം 2014 മുതല്‍തന്നെ സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിരുന്നു. എന്നാല്‍ യു.കെ എന്ന കൂട്ടായ്മയെ അനുകൂലിക്കുന്നവര്‍ ചേര്‍ന്നാണ് അന്നവരെ പിന്തിരിപ്പിച്ചത്. യു.കെയില്‍ നിന്നും പിന്മാറിയാല്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നുതന്നെ പുറത്തുപോകുമെന്ന കാരണം പറഞ്ഞായിരുന്നു അന്ന് പിന്തിരിപ്പിക്കല്‍ നടപടി. സ്‌പെയിനും ബെല്‍ജിയവുമായിരുന്നു അന്നു സ്‌കോട്ട്‌ലാന്‍ഡിന്റെ മോഹങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയത്. അതിനും ഒരു കാരണമുണ്ടായിരുന്നു. സ്‌പെയിനിലെ കാറ്റലോണിയന്‍ പ്രവിശ്യയും വര്‍ഷങ്ങളായി സ്വാതന്ത്ര്യമോഹവുമായി നടക്കുകയാണ്. സ്‌കോട്ട്‌ലാന്‍ഡിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ തുടര്‍ചലനങ്ങള്‍ സ്‌പെയിനിലും ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.

അതാണ് സ്‌പെയിന്‍ ഇത്തരം ഒരു നീക്കം നടത്തിയത്. യുകെയില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന വിവിധ സംഘടനകളും, ഗ്രൂപ്പുകളും ഒരേ മനസ്സോടെ തെരുവിലിറങ്ങുകയായിരുന്നു. ഓള്‍ അണ്ടര്‍ വണ്‍ ബാനര്‍ (എയുഒബി) എന്ന പേരിലാണ് റാലി നടന്നത്. പരിപാടിയില്‍ 100,000-ല്‍ അധികം ആളുകള്‍ പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു. ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സര്‍ജന്‍ പ്രതിഷേധത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും പരോക്ഷമായി ഇവര്‍ സമരത്തെ അനുകൂലിക്കുന്നുണ്ട്. യു കെ യുടെ ബ്രെക്‌സിറ്റ് നടപടി ഒരുപാട് വൈകിപ്പിക്കാന്‍ കഴിയില്ലെന്ന് ഇ യു ബ്രിട്ടനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരാഴ്ചക്കിടെ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

യു കെ യിലെ രാജ്യങ്ങള്‍ ഓരോന്നായി സ്വാതന്ത്ര മോഹവുമായി രംഗത്തെത്തിയതോടെ വടക്കന്‍ അയര്‍ലണ്ടിലെ ഇതിന്റെ തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്നും യു കെ ആശങ്കപ്പെടുന്നുണ്ട്. വടക്കുള്ള ഡി യു പി യു കെ യെ അംഗീകരിക്കുന്നുണ്ടെങ്കിലും വടക്കുകാര്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരാണ്. ബ്രെക്‌സിട്ടോടെ അവര്‍ക്ക് തൊട്ടടുത്തുള്ള തെക്കന്‍ അയര്‍ലണ്ടുകാരും അന്യരാകും. ഭൂമിശാസ്ത്രപരമായി യു കെ യിക്കും, അയര്‍ലണ്ടിനും ഇടയില്‍ പെട്ടുപോകുന്ന വടക്കന്‍ അയര്‍ലണ്ടുകാര്‍ക്ക് ബ്രെസ്റ്റോടെ ഒറ്റപ്പെടുന്ന ഒരു രാഷ്ട്രീയ സാഹചര്യവുമാണ് നിലനില്‍ക്കുന്നത്. അതുപോലെ ബ്രെക്‌സിറ്റ് വരുംകാലങ്ങളില്‍ അയര്‍ലന്‍ഡുകളുടെ ലയനത്തിനും വഴിയൊരുക്കിയേക്കാം.

Share this news

Leave a Reply

%d bloggers like this: