സ്‌കൂള്‍ കലോത്സവം: 12 -ാം തവണയും കിരീടം കോഴിക്കോടിന്

 

58മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വീണ്ടും കലാകിരീടം ചൂടി കോഴിക്കോട് വിദ്യാഭ്യാസ ജില്ല . 895 പോയിന്റ് നേടിയാണ് കോഴിക്കോട് സ്വര്‍ണകപ്പ്? സ്വന്തമാക്കിയത്?. തുടര്‍ച്ചയായ 12ാം തവണയാണ് കോഴിക്കോട് ജില്ല ജേതാക്കളാകുന്നത്. അവസാന ദിനം രണ്ടാം സ്ഥാനത്തുള്ള പാലക്കാടുമായി ഫോ?േട്ടാഫിനിഷിലെത്തിയെങ്കിലും നാലു മത്സരങ്ങളുടെ ഫലം കൂടി വന്നതോടെ കോഴിക്കോട്? സ്വര്‍ണകപ്പുയര്‍ത്തുകയായിരുന്നു.

പാലക്കാട് 893 പോയിന്റുമായി രണ്ടാം സ്ഥാനവും 875 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനവും നേടി. കണ്ണൂര്‍ (865), തൃശൂര്‍ (864) നാലും അഞ്ചും സ്ഥാനങ്ങളില്‍. എറണാകുളം (834), കോട്ടയം (798), ആലപ്പുഴ (797), തിരുവനന്തപുരം (796), കൊല്ലം (795), കാസര്‍കോട് (765), വയനാട് (720), പത്തനംതിട്ട (710), ഇടുക്കി (671) എന്നിങ്ങനെയാണ് മറ്റ് ജില്ലകള്‍ക്ക് ലഭിച്ച സ്ഥാനങ്ങള്‍.

കഴിഞ്ഞ വര്‍ഷത്തെ കലോത്സവത്തില്‍ കോഴിക്കോട് (919), പാലക്കാട് (914), കണ്ണൂര്‍ (908), മലപ്പുറം (904), എറണാകുളം (896), തൃശൂര്‍ (892) എന്നീ ജില്ലകളായിരുന്നു ഒന്നു മുതല്‍ ആറ് സ്ഥാനങ്ങള്‍ നേടിയിരുന്നത്.

അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴ ജില്ല വേദിയാകും. മത്സര ദിവസങ്ങള്‍ നാലായി കുറച്ച് 24 വേദികളിലാണ് ഇത്തവണത്തെ കലോത്സവം അരങ്ങേറിയത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: