സ്‌കൂളുകളില്‍ പ്രവേശനത്തിന് തുല്യത ഉറപ്പാക്കാനാകില്ലെന്ന് ജാന്‍ ഒ സല്ലിവന്‍

ഡബ്ലിന്‍: സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനത്തിന് തുല്യത നല്‍കുന്ന നിയമം ഈ സര്‍ക്കാരിന്റെ കാലയളവില്‍ നടപ്പാക്കാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി ജാന്‍ ഒ സല്ലിവന്‍. ബ്ാപ്റ്റിസം ചെയ്യാത്ത കുട്ടികള്‍ക്ക് അയര്‍ലന്‍ഡിലെ സ്‌കൂളുകളില്‍ പ്രവേശനനടപടികളില്‍ വിവേചനം നേരിടുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ പ്രവേശനത്തില്‍ കുട്ടികള്‍ക്ക് തുല്യപരിഗണന നല്‍കണമെന്നാഴശ്യപ്പെട്ട് 20,000 പേര്‍ ഒപ്പിട്ട നിവേദനം ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കാനിരിക്കേയാണ് മന്ത്രിയുടെ പ്രസ്താവന.

നിലവില്‍ രാജ്യത്തെ അഞ്ചുസ്‌കൂളുകളില്‍ ഒന്നുവീതം ജ്ഞാനസ്‌നാനം ചെയ്ത കുട്ടികള്‍ക്കാണ് പ്രവേശനത്തിന് മുന്‍ഗണന നല്‍കുന്നത്. ഈ പ്രശ്‌നം ഈ സര്‍ക്കാരിന്റെ ഭരണകാലത്തെ ഇനി അവസാനിക്കുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളുകളിലെ അഡ്മിഷന്‍ ബില്‍ പരിശോധിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ സ്‌കൂളുകള്‍ക്ക് സമുദായ പരിഗണ അനുസരിച്ച് പ്രവേശനം നല്‍കുന്ന രീതി മാറ്റി തുല്യത നിയമത്തില്‍ മാറ്റം വരുത്താമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഈ സര്‍ക്കാരിന്റെ കാലയളവില്‍ സ്‌കൂള്‍ പ്രവേശനനടപടികളിലെ മാറ്റം വരുത്താനാവില്ലെന്നും അവര്‍ വ്യക്തമാക്കി.
-എജെ-

Share this news

Leave a Reply

%d bloggers like this: