സ്വോര്‍ഡ്‌സ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ മെയ് 21 ഞായറാഴച ഇടവക ദിനവും തിരുനാള്‍ ആഘോഷവും.

സ്വോര്‍ഡ്‌സ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ മെയ് 21 ഞായറാഴച St. Finian’s Church, Rivervalley, Swords ദേവാലയത്തില്‍വച്ച് ഇടവക ദിനവും തിരുനാള്‍ ആഘോഷവും നടത്തപ്പെടുന്നു. ഉച്ചക്ക് 1.30 ന് വണക്കമാസാചരണത്തോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് 2.00 മണിക്ക് ആഘോഷമായ റാസ കുര്‍ബാനയ്ക്ക് ഫാ. സിബി അറയ്ക്കല്‍, ഫാ. ആന്റണി ചീരംവേലില്‍, ഫാ.രാജീവ് ഞാണക്കല്‍ എന്നിവര്‍ മുഖ്യ കര്‍മ്മികത്വം വഹിക്കും. കുര്‍ബാനക്ക് ശേഷം തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും ഉണ്ടായിരിക്കും. ആഘോഷമായ തിരുനാള്‍ കുര്‍ബാനയിലും പ്രദക്ഷിണത്തിലും പങ്കെടുത്ത് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുവാനും,സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുവാനും കൂടാതെ അന്നു വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഇടവക സംഗമത്തിലേക്കും, സ്‌നേഹവിരുന്നിലേക്കും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ. ആന്റണി ചീരംവേലില്‍ MST അറിയിച്ചു

Share this news

Leave a Reply

%d bloggers like this: