സ്വീകരണ മുറിയിലും കാര്‍ പോര്‍ച്ചിലും വരെ ഭീമന്‍ ധ്രുവകരടികള്‍; റഷ്യയിലെ നോവായാ സെംല്യ ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഡസന്‍ കണക്കിന് ധ്രുവകരടികളുടെ കടന്നുകയറ്റം കാരണം റഷ്യയിലെ നോവായാ സെംല്യ ദ്വീപില്‍ ശനിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംഘങ്ങളായെത്തുന്ന ധ്രുവക്കരടികളാണ് വീടുകളിലേക്കും പൊതുഇടങ്ങളിലേക്കും കടന്നുകയറിയത്. വീടുകളിലും പൊതുസ്ഥലങ്ങളിലും ഇവയുടെ സാന്നിധ്യം ജനങ്ങളില്‍ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. ഏകദേശം 3000 ത്തോളം വരുന്ന ദ്വീപ് നിവാസികള്‍ അടിയന്തര നടപടി എടുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രഖ്യാപനം.

ജനവാസ മേഖലകളിലേക്കുള്ള ധ്രുവക്കരടികളുടെ വരവ് അതിരൂക്ഷമായ പരിസ്ഥിതി വ്യതിയാനത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തല്‍. ആഗോള താപനില വര്‍ധിച്ചതിനെ തുടര്‍ന്നാണ് ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുക്കം കാരണം ധ്രുവക്കരടികള്‍ കരയില്‍ തങ്ങുന്ന സമയം കൂടാന്‍ തുടങ്ങി. എന്നാല്‍ കരയില്‍ ഇവയ്ക്ക് ഭക്ഷണം കണ്ടെത്താന്‍ കഴിയാത്തതാണ് പ്രശ്നം ഗുരുതരമാക്കുന്നതെന്ന് വിദഗ്ദര്‍ പറയുന്നു.

വീടുകളിലും പൊതുസ്ഥലങ്ങളിലും ഇവയുടെ സാന്നിധ്യം ജനങ്ങളില്‍ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. ധ്രുവക്കരടികള്‍ അക്രമകാരികളാണെന്ന് ഉള്ളത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. വംശനാശഭീഷണി നേരിടുന്ന ധ്രുവക്കരടികളെ കൊല്ലാന്‍ കഴിയില്ലെന്നുള്ളതാണ് ഏറ്റവും വലിയ പ്രതിസന്ധി. ധ്രുവക്കരടികളെ വേട്ടയാടുന്നത് റഷ്യയില്‍ നിരോധിച്ചിരിക്കുകയാണ്.

എന്നാല്‍ മറ്റ് മാര്‍ഗങ്ങളിലൂടെ ഇവയെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ വെടിവെക്കേണ്ടി വരുമെന്ന് ഇവര്‍ പറയുന്നു. ഇവയുടെ ഉപദ്രവത്തെ തുടര്‍ന്ന് ധ്രുവക്രരടികളുടെ താവളമായ കുറേ കെട്ടിടങ്ങള്‍ ജനുവരിയില്‍ ഇടിച്ചു കളഞ്ഞതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ആറ് മുതല്‍ പത്തു വരെ കരടികളുള്ള സംഘങ്ങളായാണ് ഇവ പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഭീതി കാരണം രക്ഷകര്‍ത്താക്കള്‍ കുട്ടികളെ സ്‌കൂളുകളിലയ്ക്കാന്‍ മടിക്കുന്നതായി അധികൃതര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: