സ്വാമി ശാശ്വതീകാനന്ദയുടെ മരണം,വെളിപ്പെടുത്തലുകള്‍ മുന്‍പ് അന്വേഷിച്ചതാണോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം

തിരുവന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍ മുന്‍പ് അന്വേഷിച്ചതാണോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം. ഇക്കാര്യത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം എസ് പിയെ െ്രെകംബ്രാഞ്ച് എഡിജിപി ചുമതലപ്പെടുത്തി. ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ മുന്‍ അന്വേഷണ സംഘങ്ങള്‍ പരിശോധിച്ചതാണോയെന്നാണ് അന്വേഷിക്കുന്നത്. പ്രത്യേകിച്ചും വെളളാപ്പളളി നടേശന്റെയും തുഷാര്‍ വെളളാപ്പളളിയുടെയും പങ്ക്, ഗുണ്ടാനേതാവ് പ്രിയന്റെ ഇടപെടല്‍, പെരിയാറിലെ കടവില്‍ കാണപ്പെട്ട രക്തത്തുളളികള്‍ എന്നിവ

ഇക്കാര്യങ്ങള്‍ രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈം ബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണന്‍ എറണാകുളം ക്രൈം ബ്രാഞ്ച് എസ് പിയോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് കിട്ടിയശേഷമാകും പുനരന്വേഷണ വേണമോ എന്നകാര്യത്തില്‍ എഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുക. ബിജുവിന്റെ വെളിപ്പെടുത്തലുകള്‍ മുന്‍പ് അന്വേഷിച്ചതെന്ന നിലപാടാണ് നിലിവില്‍ ക്രൈം ബ്രാഞ്ചിനുളളത്.

ഇതിനിടെ ശാശ്വതീകാനന്ദയുടെ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രമിച്ചെന്ന ആരോപണത്തിന് മറുപടിയുമായാണ് പ്രസിഡന്റ് ഡോ എം എന്‍ സോമന്‍ രംഗത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന എ കെ ആന്‍ണിയാണ് പോസ്റ്റുമാര്‍ട്ടം വേണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ ജൂനിയര്‍ ഡോക്ടറക്കൊണ്ട് പോസ്റ്റുമോര്‍ട്ടം നടത്തിയത് പൊലീസിന്റെ പാളിച്ചയാണെന്ന് മുന്‍ ഫോറന്‍സിക് മേധാവി ഡോ ഉമാദത്തന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിദഗ്ദ്ധരെ കൊണ്ടുവരണമായിരുന്നു. ശാശ്വതീകാനന്ദയുടെ മരണം മുങ്ങിമരണമാണെന്നാണ് മുഖ്യസാക്ഷി ആലുവ സ്വദേശി സുബ്രമണ്യന്‍ പറയുന്നത്.

ഇതിനിടെ സ്വാമിയുടെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നും ബിജു രമേശ് തന്റെ പേര് വലിച്ചിഴക്കുകയാണെന്നും ഗുണ്ടാനേതാവ് പ്രിയന്‍ വീണ്ടും ആവര്‍ത്തിച്ചു

Share this news

Leave a Reply

%d bloggers like this: