സ്വവര്‍ഗാനുരാഗികളെ ശത്രുക്കളെപ്പോലെ അകറ്റിനിര്‍ത്തണമെന്ന നിലപാടില്ല: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

 

സ്വവര്‍ഗാനുരാഗികളെ ശത്രുക്കളെപ്പോലെ അകറ്റിനിര്‍ത്തണമെന്ന നിലപാടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാലത്തിനൊത്ത് സ്വവര്‍ഗവിവാഹം ഉള്‍പ്പെടെയുള്ള വിഷയങ്ങളോടുള്ള സമീപനത്തില്‍ വ്യത്യാസം വരുത്തണമെന്ന കാര്യത്തില്‍ കത്തോലിക്കാസഭയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പക്ഷെ സഭയുടെ അടിസ്ഥാന പ്രബോധനങ്ങളില്‍ മാറ്റമുണ്ടാവരുത്. കുടുംബബന്ധങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റോമിലാരംഭിക്കുന്ന സിനഡില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹമോചനനടപടികള്‍ മാര്‍പ്പാപ്പ ലഘൂകരിച്ചതോടെ പാതിപ്രശ്‌നങ്ങള്‍ തീര്‍ന്നെന്ന് കര്‍ദിനാള്‍ ആലഞ്ചേരി പറഞ്ഞു.

സ്വവര്‍ഗപ്രേമികളെ ശത്രുക്കളെപ്പോലെ അകറ്റിനിര്‍ത്തണമെന്ന നിലപാടില്ലെന്നും അവരെ ഉള്‍ക്കൊളളണമെന്നാണ് കാഴ്ചപ്പാട്. അതിന്റെയര്‍ഥം സ്വവര്‍ഗവിവാഹത്തെ അംഗീകരിക്കുകയെന്നതല്ല. സഭ നിയമങ്ങള്‍ കാര്‍ക്കശ്യത്തോടെ നടപ്പാക്കുന്ന അധികാരകേന്ദ്രമെന്ന കാഴ്ചപ്പാട് മാറ്റാനുളള ശ്രമങ്ങളാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നടത്തുന്നത്. വിവാഹമോചനം, സ്വവര്‍ഗവിവാഹം, വിവാഹേതരലൈംഗികത തുടങ്ങിയ വിഷയങ്ങളില്‍ സമീപനത്തില്‍ മാറ്റം വേണമെന്നും, വേണ്ടെന്നുമുളള നിലപാടുകള്‍ കത്തോലിക്കാസഭയില്‍ നിലനില്‍ക്കെയാണ് സിനഡ്. ഇത്തവണത്തെ സിനഡില്‍ പല വിഷയങ്ങളിലും നിര്‍ണായകതീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചനകള്‍.

Share this news

Leave a Reply

%d bloggers like this: