സ്വവര്‍ഗാനുരാഗികളായ പുരോഹിതര്‍ തിരുവസ്ത്രം ഉപേക്ഷിക്കണമെന്ന് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: സ്വര്‍ഗാനുരാഗികളായ പുരോഹിതര്‍ക്കെതിരായ പരാതികള്‍ പെരുകുന്നതിനിടെ ശക്തമായ നിലപാടുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സ്വവര്‍ഗാനുരാഗികളായ പുരോഹിതര്‍ സഭാ വസ്ത്രം ഉപോക്ഷിക്കണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. സ്വവര്‍ഗ ലൈംഗിക താല്‍പര്യമുള്ളവര്‍ക്ക് സഭാവസ്ത്രം അഭികാമ്യമല്ല. ഇത്തരത്തില്‍ ജീവിക്കുന്നവര്‍ ഇരട്ടമുഖം ഒഴിവാക്കി പുരോഹിത വസ്ത്രം ഉപേക്ഷിക്കണമെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി.

മാര്‍പ്പാപ്പയുമായി സ്പാനിഷ് പുരോഹിതന്‍ ഫെര്‍ണാണ്ടോ പ്രാഡോ നടത്തിയ ദീര്‍ഘ അഭിമുഖം പ്രസിദ്ധീകരിച്ച ദ സ്ട്രെങ്ത് ഓഫ് വോക്കേഷന്‍ എന്ന പുസ്തകത്തിലൂടെയാണ് മാര്‍പ്പാപ്പ നിലപാട് വ്യക്തമാക്കിയത്.’ഇന്നത്തെ സമൂഹത്തില്‍ പുരോഹിതന്റെ ജീവിതത്തിലെ വെല്ലുവിളികള്‍ ‘എന്ന വിഷയത്തില്‍ നടത്തിയ അഭിമുഖത്തിലാണ് മാര്‍പ്പാപ്പ നിലപാട് വ്യക്തമാക്കിയതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മതപരമായ ജീവിതം തെരഞ്ഞെടുക്കുന്നവരുടെ തെരഞ്ഞെടുപ്പ് കൂടുതല്‍ കടുപ്പമേറിയതാക്കണമെന്നും തങ്ങളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയാത്തവര്‍ തിരുവസ്ത്രം തെരഞ്ഞെടുക്കരുതെന്നും മാര്‍പ്പാപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗ ലൈംഗികത തന്നെ ആശങ്കപ്പെടുത്തുന്നുവെന്ന് അഭിമുഖത്തില്‍ മാര്‍പ്പാപ്പ പറയുന്നുണ്ട്.

 

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: