സ്വര്‍ണ ബാറ്റുമായി ക്രിസ് ഗെയില്‍ ഗ്രൗണ്ടിലേക്ക്

മെല്‍ബണ്‍: വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ടു ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ സ്വര്‍ണ ബാറ്റുമായി ഗ്രൗണ്ടിലിറങ്ങുന്നു. ക്രിക്കറ്റില്‍ ഇതുവരെ പരീക്ഷിക്കാത്ത ഒരു അപൂര്‍വതയാണ് ഇന്ന് ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ്ബാഷ് ലീഗില്‍ നടക്കുന്നത്. സ്വര്‍ണ ബാറ്റുമായാണ് ഗെയില്‍ ഇന്ന് ക്രീസിലിറങ്ങുന്നത്. ബിഗ് ബാഷ് ട്വന്റി20 ലീഗില്‍ ഇന്ന് രാത്രി ബ്രിസ്‌ബേന്‍ ഹീറ്റ്‌സിനെതിരെ മെല്‍ബണ്‍ റെനെഗേഡ്‌സിന് വേണ്ടിയാണ് ഗെയില്‍ സ്വര്‍ണ ബാറ്റുമായി കളത്തിലിറങ്ങുന്നത്.

സ്വര്‍ണ നിറത്തിലുള്ള ബാറ്റ് നിര്‍മിക്കണമെന്ന കുട്ടികളുടെ ആവശ്യത്തെ തുടര്‍ന്നാണ് സ്പാര്‍ട്ടന്‍ കമ്പനി സ്വര്‍ണ ബാറ്റ് നിര്‍മിച്ചത്. തടി കൊണ്ടുണ്ടാക്കിയ ബാറ്റില്‍ സ്വര്‍ണ നിറം പൂശിയാണ് ബാറ്റ് ഒരുക്കിയിരിക്കുന്നത്. സ്വര്‍ണ ബാറ്റുമായി കളിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഗെയിലിന് അനുമതി നല്‍കി. ബിഗ് ബാഷ് ലീഗില്‍ ഗെയിലിനിത് നാലാം സീസണാണിത്. ആദ്യ മൂന്ന് സീസണിലും സിഡ്‌നി തണ്ടര്‍ ടീമിനൊപ്പമായിരുന്നു ഗെയില്‍. ഇതാദ്യമായാണ് മെല്‍ബണ്‍ റെനെഗേഡ്‌സിനായി താരം ബാറ്റ് ചെയ്യുന്നത്.

Share this news

Leave a Reply

%d bloggers like this: