സ്വന്തം രാജ്യം പ്രഖ്യാപിച്ച് ഇന്ത്യക്കാരന്‍

 

വടക്കേ ആഫ്രിക്കയില്‍ അവകാശികളില്ലാതെ കിടന്ന 2,060 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്തെ രാജാവെന്ന് സ്വയം വിശേഷിപ്പിച്ച് ഇന്ത്യക്കാരന്‍. ഈജിപ്തിനും സുഡാനുമിടയില്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് കടന്നു കയറിയാണ് സുയാഷ് ദീക്ഷിത് എന്ന ഇന്ത്യക്കാരന്‍ സ്വന്തം രാജ്യം പ്രഖ്യാപിച്ചത്.

‘കിങ്ഡം ഓഫ് ദീക്ഷിത്’ എന്ന രാജ്യത്തിന്റെ പ്രഖ്യാപനവുമായാണ് യുവാവ് ലോക ശ്രദ്ധ നേടിയിരിക്കുന്നത്. ഈ മാസം ആദ്യമായിരുന്നു ഈജിപ്ത് അതിര്‍ത്തിയുടെ തെക്ക് ഭാഗത്തെ ‘ബിര്‍ താവില്‍’ എന്നറിയപ്പെടുന്ന പ്രദേശത്ത് കടന്നുകയറിയ യുവാവ് സ്വന്തം രാജ്യം പ്രഖ്യാപിച്ചത്.

ഭൂമിയുടെ അവകാശം സ്ഥാപിക്കുന്നതിനായി സൂര്യകാന്തി പൂവിന്റെ വിത്തും ഇയാള്‍ ഇവിടെ നടുകയുണ്ടായി. ഈജിപ്തിന്റെയും സുഡാന്റെയും ഭാഗമല്ലാത്ത ‘ബിര്‍ താവില്‍’ നിലവില്‍ ഒരു രാജ്യവും അവകാശം സ്ഥാപിക്കുകയോ ആരുടെയും ഭാഗമാക്കുകയോ ചെയ്തിട്ടില്ല.

കഴിഞ്ഞയാഴ്ച ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയായിരുന്നു സുയാഷ് ദീക്ഷിത് പുതിയ രാജ്യത്തിന്റെ അവകാശം പ്രഖ്യാപിച്ചത്. ഇന്‍ഡോറിലെ ബിസിനസ്സുകാരനായ ഇയാള്‍ രാജ്യത്തിന്റെ രാജാവായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനു പുറമെ തന്റെ പിതാവ് യുയോഗ് ദിക്ഷിതിനെ ആക്ടിങ്ങ് പ്രധാനമന്ത്രിയായും സൈനികാധിപനായും ഇയാള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: