സ്വത്തുതര്‍ക്കം; ജെഎസ്എസ് സിപിഎമ്മിലേക്ക് തല്കാലം ലയിക്കില്ല

ആലപ്പുഴ : ജെഎസ്എസ് സിപിഎമ്മിലേക്ക് തിരികെ പോകാന്‍ തീരുമാനിച്ചതോട പാര്‍ട്ടിയില്‍ സ്വത്തുതര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് തല്കാലം സിപിഎമ്മിലേക്ക് ജെഎസ്എസ് ഇല്ലെന്ന് പാര്‍ട്ടി തീരുമാനിച്ചു. സിപിഎമ്മിലേക്ക് പാര്‍ട്ടി ലയിക്കുന്നതിനെതിരെ രംഗത്തു വന്ന ഒരു കൂട്ടം പ്രവര്‍ത്തകരാണ് ഇതു സ്വത്തുക്കളുടെ പേരില്‍ തര്‍ക്കമുണ്ടാക്കിയത്. ഇത് വലിയ വാര്‍ത്തയായിരുന്നു. പ്രതിഷേധക്കാര്‍ പാര്‍ട്ടി ഓഫീസിന്റെ മുന്നില്‍ വന്നു പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് ജെഎസ്എസ് താല്കാലത്തേക്ക് സിപിഎമ്മുമായി ലയിക്കേണ്ടെന്ന തീരുമാനത്തില്‍ പാര്‍ട്ടിയും ഗൗരിയമ്മയും എത്തിയത്. ഇന്നലെ ചാത്തനാട്ടെ ഗൗരിയമ്മയുടെ വീട്ടില്‍ കൂടികാഴ്ച നടത്താനെത്തിയ പോളിര്‌റ് ബ്യൂറോ അംഗം പിണറായി വിജയനെ ഗൗരിയമ്മ കാര്യങ്ങള്‍ ധരിപ്പിച്ചു. പാര്‍ട്ടിക്ക് സ്വത്തുക്കള്‍ ഉളളകാര്യം ലയന തീരുമാനം കൈക്കൊള്ളുന്ന സമയത്ത് ആലോചിച്ചിരുന്നില്ലെന്ന് ഗൗരിയമ്മ വ്യക്തമാക്കി.

ജെഎസ്എസും ഗൗരിയമ്മയും കോണ്‍ഗ്രസിനെ പിന്‍തുണച്ചു നില്ക്കുകയായിരുന്നു ഇത്രയും കാലം. എന്നാല്‍ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞ് കോണ്‍ഗ്രസുമായി ഉടക്കിയ ജെഎസ്എസ് സിപിഎമ്മിലേക്ക് തിരിച്ചുപോകാന്‍ തയ്യാറെടുക്കവെയാണ് സ്വത്തുതര്‍ക്കം രൂക്ഷമായത്. ജെഎസ്എസിന്റെ സ്വത്തുക്കള്‍ സിപിഎമ്മിലേക്കു വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്നു ആവശ്യപ്പെട്ട് ഒരു സംഘം ജെഎസ്എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. സിപിഎമ്മിലേക്ക് പാര്‍ട്ടി തിരികെ പോകുന്നതിനെ ശക്തമായ എതിര്‍ക്കുന്നവരും പാര്‍ട്ടിക്കുളളിലുണ്ട്.

Share this news

Leave a Reply

%d bloggers like this: