സ്വകാര്യ നഴ്സുമാരുടെ ശമ്പളവിജ്ഞാപനം: സുപ്രിംകോടതിയിലും നേഴ്സുമാര്‍ക്ക് അനുകൂല വിധി

കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ക്ക് ശമ്പളവര്‍ധനവ് നടപ്പാക്കികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിനെതിരേ സുപ്രിംകോടതിയെ സമീപിച്ച ആശുപത്രി മാനേജ്മെന്റുകള്‍ക്ക് തിരിച്ചടി. നഴ്സുമാരുടെ മിനിമം വേതനം 20000 രൂപയാക്കിക്കൊണ്ടുള്ള വിജ്ഞാപനം ചട്ടങ്ങള്‍ മറികടന്നാണെന്നും ഇത് റദ്ദുചെയ്യണമെന്നുമായിരുന്നു ആശുപത്രി മാനേജ്മെന്റുകളുടെ വാദം.

എന്നാല്‍ കോടതി ഹര്‍ജി നിരാകരിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ചുള്ള ഹര്‍ജി നിലനില്‍ക്കേ സുപ്രിംകോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി ഉത്തരവ് വരട്ടെയെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയില്‍ ബന്ധപ്പെട്ട് വിഷയത്തിലുള്ള ഹര്‍ജി ഒരുമാസത്തികനം തീര്‍പ്പാക്കാന്‍ സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തു.

നേരത്തെ, സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച് ലേബര്‍ കമ്മീഷണര്‍ ഇറക്കിയ വിജ്ഞാപനം സ്റ്റേ ചെ?യ്യ?ണ?മെ?ന്ന മാനേജുമെന്റുകളുടെ ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

ഇതേതുടര്‍ന്നാണ് മാനേജ്മെന്റ് അസോസിയഷേയന്‍ സുപ്രിംകോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനപ്രകാരം എ?ല്ലാ സ്വ?കാ?ര്യ ആശുപത്രികളിലെയും സ്റ്റാഫ് നഴ്സുമാരായി ജോലി ചെയ്യുന്ന ജനറല്‍, ബിഎസ്സി നഴ്‌സുമാര്‍ക്ക് 20,000 രൂപയാണ് അടിസ്ഥാന ശമ്പളം. ജനറല്‍, ബിഎസ്സി നഴ്‌സുമാര്‍ക്ക് ഈ ശമ്പളം ലഭിക്കും. പത്തു വര്‍ഷം സര്‍വീസുള്ള എഎന്‍എം നഴ്‌സുമാര്‍ക്കും 20,000 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും.വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ 50 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയാകും. 100 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ 24,400 രൂപയും 200 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ 29,200 രൂപയുമായി മിനിമം വേതനം ഉയര്‍ത്തിയിട്ടുണ്ട്.

ഇത്രവലിയതോതിലുള്ള ശമ്പളവര്‍ധനവ് നടപ്പാക്കുക പ്രായോഗികമല്ലെന്നും സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ തന്നെ ഇതു ബാധിക്കുമെന്നുമായിരുന്നു മാനേജ്മെന്റുകള്‍ സുപ്രംകോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: