സ്വകാര്യ ജീവനക്കാരുടെ വരുമാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി സിഎസ്ഒ

സ്വകാര്യ ജീവനക്കാരുടെ വരുമാനം ആഴ്ചയില്‍ 723.08 യൂറോയായി വര്‍ധിച്ചെന്ന്
സിഎസ്ഒ കണക്കുകള്‍. 2016 ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 1.4 ശതമാനം കൂടുതലാണിത്. ഒരു മണിക്കൂറില്‍ കഴിഞ്ഞ വര്‍ഷം വരുമാനം 22.52 യൂറോ ആയിരുന്നത് ഈ വര്‍ഷം 22.68 യൂറോ ആയി ഉയര്‍ന്നു. പൊതു ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 915.73 യൂറോ വരുമാനം ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്താല്‍ 1.6 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തയതായി സിഎസ്ഒ പ്രസിദ്ധീകരണമായ ഏണിങ്സ് ആന്‍ഡ് ലേബര്‍ കോസ്റ്റില്‍ വ്യക്തമാക്കുന്നു.

ര്‍ട്ടവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ധനകാര്യ- ഇന്‍ഷുറന്‍സ്-റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ നിന്നുമാണ്. ആഴ്ചയില്‍ 1162.16 യൂറോയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. തൊട്ടടുത്ത് വാര്‍ത്തവിനിമയ വിവരസാങ്കേതിക മേഖലയിലുള്ളവര്‍ക്കാണ്. ആഴ്ചയില്‍ ശരാശരി 1,094.84 യൂറോ വരുമാനം ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നു. അക്കോമഡേഷന്‍ ആന്‍ഡ് ഫുഡ് സര്‍വീസ് മേഖലയിലുള്ളവര്‍ക്കാണ് ഏറ്റവും കുറവ് വരുമാനം ലഭിക്കുന്നത്.

 

 
ഡികെ

Share this news

Leave a Reply

%d bloggers like this: