സ്വകാര്യതയില്‍ കൈകടത്തി; ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി ഹാരിയും, മേഗനും

ലണ്ടണ്‍ : മാധ്യമങ്ങള്‍ തങ്ങളുടെ സ്വകാര്യത്തില്‍ അനധികൃതമായി ഇടപെടല്‍ നടത്തിയെന്നാരോപിച്ച് ഹാരി രജകുമാരനും, ഭാര്യ മേഗനും കോടതിയെ സമീപിച്ചു. വോയ്‌സ്‌മെയില്‍ സന്ദേശങ്ങളിലേക്ക് നിയമവിരുദ്ധമായി കൈകടത്തിയെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതെന്ന് ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു. ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഹാരിയുടെ ഭാര്യ മേഗനെതിരെ നടത്തിയ ശക്തമായ ആക്രമണത്തെ തുടര്‍ന്നാണ് തീരുമാനം.

സണ്‍, ഡെയ്‌ലി മിറര്‍ എന്നീ മാധ്യമങ്ങള്‍ക്കെതിരെ ആണ് നിയമനടപടി.ജേണലിസ്റ്റുകള്‍ പതിവായി സ്റ്റോറികള്‍ കണ്ടെത്താന്‍ വോയിസ് മെയില്‍ ആക്‌സസ്സു ചെയ്യുന്നത് തങ്ങളുടെ സ്വകാര്യത ഇല്ലാതാകുന്നു എന്നാണ് റോയല്‍ ദമ്പതിമാരുടെ പരാതി. മേഗന്‍ വേറെയൊരു നിയമനടപടിക്കുകൂടെ ഒരുങ്ങുന്നുണ്ട്. തന്റെ പിതാവിനയച്ച കത്ത് ചോര്‍ത്തി പ്രസിദ്ധീകരിച്ചുകൊണ്ട് തന്റെ സ്വകാര്യത ലംഘിച്ചുവെന്നും പകര്‍പ്പവകാശ ലംഘനം നടത്തിയെന്നുമാണ് അവരുടെ ആരോപണം.

സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നാണ് ഇവരുടെ നിയമ നടപടികള്‍ സൂചിപ്പിക്കുന്നത്. വസ്തുനിഷ്ഠവും സത്യസന്ധവുമായ റിപ്പോര്‍ട്ടിംഗിന്റെ പ്രാധാന്യം മനസ്സിലാക്കുന്നുവെന്നു പറഞ്ഞ ഹാരി വളരെ വൈകാരികമായി ‘ആദ്യം എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു, ഇപ്പോള്‍ എന്റെ ഭാര്യയും അതേ ശക്തികള്‍ക്ക് ഇരയാകുന്നത് ഞാന്‍ കാണുന്നു’ എന്നും പറഞ്ഞു. ഹാരിയുടെ മാതാവ് ഡയാന രാജകുമാരി മരണപ്പെട്ട കാറപകടം സംഭവിച്ചത് പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴായിരുന്നുവെന്ന് ഒരു വാദമുണ്ട്.

Share this news

Leave a Reply

%d bloggers like this: