സ്ലൈഗോയിലെ ടെറിന്‍സ് ജോസിന്റെ പിതാവ് നിര്യാതനായി സംസ്‌കാരം ആഗസ്റ്റ് 25 ന്

സ്ലൈഗോ: സ്ലൈഗോ നിവാസിയും ,സ്ലൈഗോയിലെ ഗാല സൂപ്പര്‍മാര്‍ക്കറ്റിന്റെ (ക്ലിഫ്ണി ) ഉടമയും , സ്ലൈഗോ സെന്റ് തോമസ് ചര്‍ച്ചിന്റെ മുന്‍ സെക്രട്ടറിയുമായ ടെറിന്‍സ് ജോസിന്റെ പിതാവ് താനത്തുപറമ്പില്‍ റ്റി .സി .ജോസ് (72 ) നിര്യാതനായി .തൊടുപുഴ വാഴക്കുളം പിരളിമറ്റം സ്വദേശിയാണ് . പരേതന്‍ അരിക്കുഴ സെന്റ്:സെബാസ്‌ററ്യന്‍സ് ഇടവകാംഗവും ,താനത്തുപറമ്പില്‍ കുടുംബാംഗവുമാണ് .സംസ്‌കാരം ഇന്ന് (25 ആഗസ്റ്റ് ഞായര്‍) ഉച്ച കഴിഞ്ഞു 2 മണിക്ക് അരിക്കുഴ സെന്റ്:സെബാസ്‌ററ്യന്‍സ് ദേവാലയത്തില്‍ .
ഭാര്യ : കല്ലൂര്‍ക്കാട് കുഴിക്കണ്ടത്തില്‍ കുടുംബാംഗം റോസമ്മ ജോസ്.

മക്കള്‍ :ജെയ്‌മോള്‍ ഫ്രാന്‍സിസ് (ദുബായ് ) ,നിഷ ബോബന്‍(യു.എസ്.എ) ,മഞ്ജു മിജോ ,ടെറിന്‍സ് ജോസ് (അയര്‍ലന്‍ഡ്),ഡനീഷ് ജോസ് . മരുമക്കള്‍ :ഫ്രാന്‍സിസ് മാത്യു ,ബോബന്‍ റോഡോള്‍ഫ് ,മിജോ ജോസഫ് ,രെമ്യ ടെറിന്‍സ് (സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍,സ്ലൈഗോ ),ജെയ്‌സി ഡനീഷ് .പരേതന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയും ,സ്ലൈഗോ സെന്റ്.തോമസ് ചര്‍ച്ചിന്റെ ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി .

Share this news

Leave a Reply

%d bloggers like this: