സ്റ്റോം ഹെക്ടറിനെ തുടര്‍ന്ന് അയര്‍ലന്‍ഡ് ഇരുട്ടില്‍

ഡബ്ലിന്‍: ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. സ്റ്റോം ശക്തമായ പ്രദേശങ്ങളില്‍ വ്യാപകമായി മരം വീണതോടെ ഇന്ന് വൈകിയിട്ടോടെ മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കപ്പെടുകയുള്ളു എന്ന് ഇ .എസ.ബി അറിയിച്ചു.

തീരദേശ നഗരങ്ങളില്‍ വെള്ളപൊക്കം നിലനില്‍ക്കുന്നതിനാല്‍ പല റോഡുകളിലും ഗതാഗതം താറുമാറായി. രാജ്യത്ത് 35,000 വീടുകളും,ബിസിനെസ്സ് സ്ഥാപനങ്ങളും ഇരുട്ടിലകപ്പെട്ടു .സ്റ്റോം ബാധിച്ച ഡോണിഗല്‍,മായോ,ഗാല്‍വേ,സിലിഗോ എന്നിവടങ്ങളില്‍ ഇന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിപ്പ് നല്‍കുന്നു.

ഡബ്ലിനിലെ ചില മേഖലകളിലും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. വീണു കിടക്കുന്ന മരങ്ങളുടെ സമീപത്തേക്ക് പോകരുതെന്ന് ഇ.എസ്.ബി വൃത്തങ്ങള്‍ അറിയിച്ചു. പവര്‍ ലൈനുകളില്‍ നിന്നും അപകടം സംഭവിക്കാതിരിക്കാനാണ് ഈ മുന്നറിയിപ്പ്.

കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിപ്പ് പ്രഖ്യാപിക്കപ്പെട്ട ഒട്ടു മിക്ക പ്രദേശങ്ങളിലും ഇന്ന് ഗതാഗത യോഗ്യമായിരിക്കില്ല. കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ തിരയിളക്കത്തില്‍ തീരദേശ നഗരങ്ങളിലെല്ലാം വെള്ളം ഉയര്‍ന്നു. ദുരന്തനിവാരണ സേനയുടെയും, കൗണ്ടി കൗണ്‍സിലുകളുടെയും സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: