സ്റ്റുഡന്റ് വിസ ചട്ടങ്ങളില്‍ ഇളവ് അനുവദിച്ച് ബ്രിട്ടണ്‍; പട്ടികയില്‍ ഇന്ത്യയില്ലാത്തതില്‍ വ്യാപക പ്രതിഷേധം

ലണ്ടന്‍: സ്റ്റുഡന്റ്സ് വിസ ചട്ടങ്ങളില്‍ ഇളവ് അനുവദിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടണില്‍ പ്രവേശനം അനുവദിക്കുന്ന ടയര്‍ 4 വിസ ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്നലെയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് തീരുമാനിച്ചത്. എന്നാല്‍ ഇളവ് അനുവദിക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. രാജ്യത്തിനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് കുടിയേറ്റ നയങ്ങളില്‍ രാജ്യം ഇളവ് വരുത്തുന്നത്.

യുഎസ്, കാനഡ, ന്യൂസിലന്‍ഡ്, ചൈന, ബഹ്റൈന്‍, സെര്‍ബിയ തുടങ്ങി25 രാജ്യങ്ങളാണ് പട്ടികയില്‍ ഇടംപടിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടണില്‍ സ്റ്റുഡന്റ്സ് വിസയില്‍ പ്രവേശനം കിട്ടുന്നതിന്വിദ്യാഭ്യാസ, ഭാഷ, സാമ്പത്തികമായ പരിശോധനകളില്‍ ഇളവ് വരുത്താനാണ് പാര്‍ലമെന്റിന്റെ തീരുമാനം. ‘ലോ റിസ്‌ക്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഈ രാജ്യങ്ങള്‍ക്ക് ബ്രിട്ടന്‍ ഇളവ് നല്‍കുന്നതെന്ന് യുകെ ഹോം ഓഫീസ് അറിയിച്ചു. ജൂലൈ ആറു മുതല്‍ പുതുക്കിയ നയം പ്രാബല്യത്തില്‍ വ?രും.

ബ്രിട്ട?െന്റ പ്രധാനപ്പെട്ട വ്യവസായിക പങ്കാളികളിലൊരാളായ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിക്കാത്തതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ബ്രിട്ടനിലേയ്ക്ക് ഉന്നതപഠനത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ചൈനയും അമേരിക്കയുമാണ് രണ്ടാം സ്ഥാനത്ത്. പ്രത്യേക പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ വിസ ലഭിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് പല ഇളവുകളും ലഭിക്കും.

വിദ്യാഭ്യാസപരവും സാമ്പത്തികപരവും ഇംഗ്ലീഷ് നിപുണതയും സംബന്ധിച്ച വലിയ നിബന്ധനകള്‍ ഈ വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരില്ല. എന്നാല്‍, പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുന്നതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ കടമ്പ പ്രയാസമേറിയതാകും. പട്ടികയില്‍ നിന്നും ഒഴിവാക്കിയതോടെ ബ്രിട്ടന്‍ ഇന്ത്യയെ അപമാനിക്കുകയാണെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: