സ്റ്റീഫന്‍ ദേവസ്സിയേയും സംഘത്തെയും വരവേല്‍ക്കാന്‍ അയര്‍ലണ്ട് ഒരുങ്ങി. മെയ് 27 ന് ഡബ്ലിനില്‍ എത്തിച്ചേരും

ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലിനു വേണ്ടി മെയ് 28 നു ഹെലിക്‌സ് തിയേറ്ററില്‍ വച്ച് നടക്കുന്ന സ്റ്റീഫന്‍ ദേവസ്സി & സോളിഡ് ബാന്‍ഡ് പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സ്റ്റീഫന്‍ ദേവസ്സി & സോളിഡ് ബാന്‍ഡ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ലോകമെങ്ങുമുള്ള പുതു തലമുറ സംഗീത പ്രേമികള്‍ക്കിടയില്‍ വന്‍ തരംഗം ആയി മാറികഴിഞ്ഞു. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുമായ് വേറിട്ട ശൈലിയില്‍ അമ്പരിപ്പിക്കുന്ന പ്രകടനവുമായി 11 പ്രശസ്ത കലാകാരന്മാരാണ് ഈ ഷോയില്‍ പങ്കെടുക്കാനെത്തുന്നത്. സംഗീത പ്രേമികളെ ത്രസിപ്പിക്കുന്ന പ്രകടനവുമായി അയര്‌ലണ്ടിലെത്തുന്ന സ്റ്റീഫന്‍ ദേവസ്സിയെ വരവേല്‍ക്കാന്‍ അത്യാധുനിക തിയേറ്റര്‍ ഹെലിക്‌സ് ഒരുങ്ങികഴിഞ്ഞു. ഏറ്റവും നൂതന ലൈറ്റ് ആന്‍ഡ് സൗണ്ട് സംവിധാനങ്ങളാണ് ഹെലീക്‌സില്‍ എത്തിച്ചേരുന്ന സംഗീത പ്രേമികളാക്കായി മൈന്‍ഡ് ഒരുക്കിയിരിക്കുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേതമന്യേ ആസ്വദിക്കാവുന്ന തരത്തിലാണ് പരിപാടികള്‍. സോളിഡ് ബാന്‍ഡ് അംഗങ്ങളില്‍ പലരും എ. ആര്‍. റഹ്മാന്‍, ഹരിഹരന്‍, എല്‍. സുബ്രഹ്മണ്യം, ശിവമണി, സാക്കിര്‍ ഹുസൈന്‍, അംജദ് അലിഖാന്‍ന്‍, യു ശ്രീനിവാസ് തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളതാണ്.

അയര്‍ലണ്ടിലെ നല്ലവരായ എല്ലാ സുഹൃത്തുക്കളെയും ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘടകര്‍ അറിയിച്ചു. കോണ്‍ഫിഡന്റ് ട്രാവെല്‍സ് ആണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍. വിശ്വാസ് ഫുഡ്‌സ്, സ്‌പൈസ് ബസാര്‍, വിസ്ത കരിയര്‍ സൊല്യൂഷന്‍സ് എന്നിവര്‍ സഹ സ്‌പോണ്‍സര്‍മാരുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് പൗളി 0872644351, മജു പേക്കല്‍ 0879631102, സിജു ജോസ് 0877778744.

Share this news

Leave a Reply

%d bloggers like this: