സ്റ്റീഫന്‍സ് ഗ്രീനില്‍ അണ്ടര്‍ഗ്രൗണ്ട് മെട്രോ പദ്ധതി

ഡബ്ലിന്‍: സെന്റ് സ്റ്റീഫന്‍ ഗ്രീനില്‍ അണ്ടര്‍ ഗ്രൗണ്ട് മെട്രോ പദ്ധതി നടപ്പാക്കുന്നു. വടക്കന്‍ ഡബ്ലിന്‍-ഡബ്ലിന്‍ എയര്‍പോര്‍ട്ട്, തെക്കന്‍ സബ് അര്‍ബന്‍ മേഖലകളെ തമ്മില്‍ യോജിപ്പിക്കുന്ന മെട്രോ ലിങ്ക് പദ്ധതിയായിരിക്കും ആരംഭിക്കുക. സ്റ്റീഫന്‍ ഗ്രീന്‍ വെസ്റ്റില്‍ ലുവാസ് സ്റ്റോപ്പ് തുടരുമ്പോള്‍ സ്റ്റീഫന്‍ ഗ്രീനില്‍ കിഴക്കന്‍ ഭാഗത്തായിരിക്കും മെട്രോ സ്റ്റേഷന് തുടക്കമിടുക.

അണ്ടര്‍ ഗ്രൗണ്ടില്‍ നിര്‍മ്മിക്കപ്പെടുന്ന മെട്രോ പദ്ധതി ആയതിനാല്‍ മറ്റു തരത്തിലുള്ള ട്രാഫിക്കുകള്‍ മെട്രോയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. 10 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന Swords-Sandyfod പദ്ധതിക്ക് 3 ബില്യണ്‍ യൂറോ ചെലവ് പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ രൂപരേഖ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ അയര്‍ലന്‍ഡ് തുടങ്ങിയ പൊതു ഗതാഗത സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. തുടര്‍ന്ന് പൊതുജന അഭിപ്രായങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും പദ്ധതിയുടെ അന്തിമ പ്രഖ്യാപനം നടത്തുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: