സ്റ്റാറ്റിന്‍ ദോഷകരമല്ല…

ശരീരത്തിലെ കൊഴുപ്പു കുറക്കാന്‍ ലോകവ്യാപകമായി ഉപയോഗിക്കുന്ന സ്റ്റാറ്റിന്‍ ഫലപ്രദവും സുരക്ഷിതവുമെന്ന് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍.വര്‍ഷങ്ങളായി ഈ മെഡിസിനെ ചുറ്റിപറ്റി  വിവാദങ്ങളും പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ലോകത്തില്‍ കോടിക്കണക്കിനുപേര്‍ സ്റ്റാറ്റിന്‍ ഉപയോഗിക്കുന്നവരായുണ്ട്. സ്റ്റാറ്റിന്‍ന്റെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്തു പല വാര്‍ത്തകളും വന്നതിനെ തുടര്‍ന്ന് പലരും ഇതിന്റെ ഉപയോഗം അവസാനിപ്പിച്ചിട്ടുണ്ട്. ഇത് വില്പനയില്‍ വന്‍ ഇടിവാണ്  ഉണ്ടാക്കിയത്.

സ്റ്റാറ്റിനെക്കുറിച്ചു ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ലാന്‍ഡെറ്റ് മെഡിക്കല്‍ ജേര്‍ണല്‍ നടത്തിയ പഠനത്തിലാണ് സ്റ്റാറ്റിന്‍ സുരക്ഷിതമെന്ന് കണ്ടെത്തിയത്. എന്നിരുന്നാലും ചിലരില്‍ പേശിവേദന , പ്രമേഹം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നും ജേര്‍ണല്‍ പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ തലച്ചോറിനുണ്ടാവുന്ന തകരാറുകള്‍, തിമിരം വൃക്ക തകരാറിലാവുക, കരള്‍ രോഗങ്ങള്‍, ഉറക്കമില്ലായ്മ തുടങ്ങിയവ സ്റ്റാറ്റിന്‍ന്റെ ഉപയോഗംമൂലം ഒരിക്കലും ഉണ്ടാവുകയില്ലെന്നാണ് ലാന്‍സെറ് മെഡിക്കല്‍ ജേര്‍ണലിന്റെ വക്താവ് ഡോക്ടര്‍ റിച്ചാര്‍ഡ് ഹോര്‍ട്ടന്‍ അഭിപ്രായപ്രടുന്നത്.

പ്രധാനപ്പെട്ട ആരോഗ്യസംഘടനകളുടെ പിന്‍ബലത്തോടെയാണ് ജേര്‍ണല്‍ ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സ്റ്റാറ്റിന്‍ അനാവശ്യമായി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാന്നെന്നു വിമര്‍ശകര്‍ ആരോപിക്കുന്നുമുണ്ട്.

Share this news

Leave a Reply

%d bloggers like this: