സ്മിയെര്‍ ടെസ്റ്റ് സ്‌ക്രീനിംഗ് പിഴവ് : പ്രതികൂലമായി ബാധിച്ചവര്‍ക്ക് 2000 യൂറൊ അടിയന്തിര സഹായം

ഡബ്ലിന്‍ : ഗര്‍ഭാശയമുഖ ക്യാന്‍സര്‍ പരിശോധനയില്‍ പിഴവ് പറ്റിയതിനെ തുടര്‍ന്ന് രോഗ ബാധിതരായ സ്ത്രീകള്‍ക്ക് അടിയന്തിരമായി 2000 യൂറോ അനുവദിക്കാന്‍ മാന്ത്രിസഭ തീരുമാനിച്ചു. സ്മിയെര്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് നിയമിച്ച ഗബ്രിയേല്‍ സ്‌കാലി കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. വിവാദവുമായി ബന്ധപ്പെട്ട 209 സ്ത്രീകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

മരണമടഞ്ഞ സ്ത്രീകള്‍ ആണെങ്കില്‍ ഇവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. എപ്പോള്‍ നല്‍കുന്നത് അടിയന്തിര സാമ്പത്തിക സഹായം മാത്രമാണെന്ന് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുക പിന്നീട് അനുവദിക്കും. ക്യാന്‍സര്‍ സ്‌ക്രീനിംഗ് പരിശോധനയില്‍ അന്വേഷണ കമ്മീഷന്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: