സ്മാര്‍ട്ട് സിറ്റിക്കായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല; ഉത്ഘാടന തീയതി തീരുമാനം അഞ്ചിന്

കൊച്ചി : മലയാളികള്‍ ഏറെ നാളുകളായി കാത്തിരുന്ന പദ്ധതികളില്‍ പലതും എങ്ങുമെത്താതെ നില്ക്കുമ്പോള്‍ സ്മാര്‍ട് സിറ്റി പദ്ധതിയുടെ നടത്തിപ്പില്‍ ഇനി കാലതാമസമുണ്ടാകില്ലെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കി. സ്മാര്‍ട് സിറ്റിയുടെ ഉത്ഘാടന തീയതി അടുത്ത മാസം അഞ്ചിനു ചേരുന്ന ബോര്‍ഡ് യോഗത്തില്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ അഞ്ചിനു ചേരുന്ന യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേയും ദുബായ് പോര്‍ട്ടിന്റേയും സംയുക്ത സംഘം പദ്ധതി അവലോകനം ചെയ്യും. സ്മാര്‍ട്‌സിര്‌റി പദ്ധതിക്കായി മലയാളികള്‍ ഇനി അധികം കാത്തിരിക്കേണ്ടെന്ന മുന്നറിയിപ്പാണ് ചീഫ് സെക്രട്ടറിയും, ദുബായ് സിഇഒ ജാബീര്‍ ബീന്‍ ഹാഫിസും വ്യക്തമാക്കുന്നത്. ഇരുവരും പദ്ധതി അവലോകനം നടത്തി. ആദ്യ ഘട്ടത്തില്‍ ആറരയടി ചതുരശ്ര വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ പുരോഗമിക്കുകയാണ്. പദ്ധതി പ്രദേശത്ത് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രവര്‍ത്തനങ്ങളും ധ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

സ്മാര്‍ട്‌സിറ്റി പദ്ധതി പ്രദേശത്ത് കയ്യേറ്റങ്ങള്‍ തടയാനായി റീസര്‍വ്വേ നടത്തുമെന്നും അതിനായി മുന്‍സിപ്പാലിറ്റിയുടെ സഹായം തേടും. പദ്ധതി പ്രദേശത്തേക്കുള്ള റോഡുകളുടെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. കൊച്ചി മെട്രോ റെയിലിന്റെ അലൈന്‍മെന്റുകളില്‍ ചില മാറ്റങ്ങല്‍ വരുത്തിയാല്‍ അത് സ്മാര്‍ട്‌സിറ്റിക്കു പ്രയോജനകരമാകുമെന്നും ഇതു സംബന്ധിച്ച കാര്യങ്ങള്‍ കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: