സ്പൈസ് ജെറ്റിന്റെ ഹൈഡ്രോളിക് ലാന്റിങ് ഗിയര്‍ ഡോറിനിടയില്‍ പെട്ട് ടെക്നിഷ്യന്‍ മരിച്ചു

കൊല്‍ക്കത്ത : വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെ ഹൈഡ്രോളിക് ലാന്റിങ് ഗിയര്‍ ഡോറിനിടയില്‍ പെട്ട് ടെക്നിഷ്യന്‍ മരിച്ചു. സ്പൈസ്ജെറ്റ് വിമാനത്തിലെ ടെക്നിഷന്‍ രോഹിത് ഭൂഷന്‍ പാണ്ഡെയാണ് മരിച്ചത്. പുലര്‍ച്ചെ 1.45നായിരുന്നു അപകടം. ടെക്നിക്കല്‍ വര്‍ക്കുകള്‍ നടക്കുന്നതിനിടയില്‍ ലാന്റിങ് ഗിയര്‍ ഡോര്‍ അടയുകയായിരുന്നു.

രോഹിത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു.അറിയാതെ ലാന്റിങ് ഗിയര്‍ വാതിലുകള്‍ അടച്ചതുമൂലം വാതിലിന്റെ പ്ലേറ്റുകള്‍ക്കിടയില്‍ കുടുങ്ങിപോയതാണ് രോഹിത്തിന്റെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്‍ക്കത്ത പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡിറക്റ്ററേറ്റും വിശദമായ അന്വേഷണം നടത്തും.

Share this news

Leave a Reply

%d bloggers like this: