സ്പാനിഷ് ബീച്ചുകളില്‍ തലച്ചോറിനെ ബാധിക്കുന്ന അപകടകരമായ ബാക്റ്റീരിയ: ഒഴിവുകാലം ആഘോഷിക്കാന്‍ പോകുന്നവര്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുക

മാഡ്രിഡ് : സ്‌പെയ്‌നിലെ ബീച്ചുകളില്‍ ഒഴുവുകാലം ചെലവിടാന്‍ പോകുന്നവര്‍ കര്‍ശനമായ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം. സ്‌പെയ്‌നില്‍ കാനറി ദ്വീപില്‍ അപകടകാരിയായ ബാക്ടീരിയ സ്ഥീരീകരിച്ച് സ്പാനിഷ് ആരോഗ്യ വകുപ്പ് ടൂറിസ്റ്റുകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ന്യൂമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങി വളരെ അപകടകരമായ രോഗാവസ്ഥകള്‍ ഉണ്ടാക്കുന്ന ബഗുകളെ കാനറി ദ്വീപ് ബീച്ചുകളിലാണ് കണ്ടെത്തിയത്.

ശ്വാസകോശ- തലച്ചോര്‍ രോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്റ്റീരിയ ബാധിച്ച് സ്പയില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വെള്ളത്തിലൂടെയാകാം ബാക്റ്റീരിയ പകര്‍ന്നതെന്ന നിഗമനത്തില്‍ കുടിവെള്ള സ്രോതസുകള്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇവയുടെ കേന്ദ്രം ബീച്ചുകള്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു.

യൂറോപ്പില്‍ കാലാവസ്ഥയില്‍ ഉണ്ടായ മാറ്റം വിഷ ബാക്റ്റീരിയകളുടെ പ്രജനനത്തിനു വഴി വെച്ചതാകാം എന്നാണ് ശാസ്ത്രീയ നിഗമനം. സുരക്ഷാ മുന്നറിയിപ്പുള്ള ബീച്ചുകളിലേക്ക് പ്രവേശിക്കുന്നതിന് സ്‌പെയിനില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സഞ്ചാരികള്‍ ആയി എത്തുന്ന വിദേശീയര്‍ ആരോഗ്യ വകുപ്പ് പുറത്തുവിടുന്ന അറിയിപ്പുകള്‍ പാലിക്കുക.

ഡികെ

Share this news

Leave a Reply

%d bloggers like this: