സ്ഥിരമായി കുഞ്ഞുങ്ങളള്‍ക്ക് മുട്ട നല്‍കുന്നത് ബുദ്ധിവികാസത്തിന് സഹായിക്കും; കണ്ടെത്തലുമായി പുതിയ പഠനങ്ങള്‍

 

കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിനുള്ള പോഷകങ്ങള്‍ മുട്ടയിലുണ്ടെന്ന വാദവുമായി പുതിയ പഠനങ്ങള്‍. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷനില്‍ ആണ് പുതിയ കണ്ടെത്തലിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ആറുമാസം മുതലുള്ള കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വികാസത്തിനും കൃത്യമായ രക്തചംക്രമണത്തിനും സഹായിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിന് സഹായിക്കുന്ന പ്രധാനഘടകങ്ങളായ ഡി.എച്ച്.എ, വിറ്റാമിന്‍ ബി എന്നിവ എറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത് മുട്ടയിലാണെന്നാണ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി പ്രൊഫസറായ ലോറ ഇയാനോട്ടി പറയുന്നത്.

ആറു മുതല്‍ ഒമ്പത് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണത്തിലെത്തിയത്. ഇതില്‍ നിന്നും മുട്ട സ്ഥിരമായി ഭക്ഷണത്തിലുള്‍പ്പെടുന്ന കുട്ടികള്‍ക്ക് മറ്റു കുഞ്ഞുങ്ങളെക്കാള്‍ വളര്‍ച്ച കൂടുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നാണ് ഗവേഷണസംഘത്തിന്റെ വെളിപ്പെടുത്തല്‍.

 

എ എം

 

Share this news

Leave a Reply

%d bloggers like this: