സ്ത്രീ ലിംഗ പരിച്ഛേദനയുമായി ബന്ധപ്പെട്ട സുപ്രധാന പ്രസ്താവന ഇറക്കി ഇസ്ലാമിക് ഫൗണ്ടേഷന്‍ ഓഫ് അയര്‍ലന്‍ഡ്

 

ഡബ്ലിന്‍: Female Gentital Mutilation അഥവാ സ്ത്രീലിംഗ പരിച്ഛേദനം നടത്തുന്നതിനെതിരെ സുപ്രധാന നയം വ്യക്തമാക്കി ഇസ്ലാമിക് ഫൗണ്ടേഷന്‍ ഓഫ് അയര്‍ലന്‍ഡ്. ഇസ്ലാം മതാചാരത്തിന്റെ പേരില്‍ കിരാതമായ ഈ നടപടി തുടരുന്നതിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമാകുമെന്നും അയര്‍ലണ്ടിലെ ഇസ്ലാമിക സമൂഹത്തിന്റെ ഭാഗമായ സംഘടന വ്യക്തമാക്കി. ആരോഗ്യ ഗുണങ്ങള്‍ ഒന്നുമില്ലത്ത ഈ പ്രവര്‍ത്തി സ്ത്രീകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന സത്യം തുറന്നു സമ്മതിച്ചുകൊണ്ട് ഇസ്ലാം മതക്കാരില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരം നല്‍കില്ലെന്നും ഇസ്ലാമിക് ഫൗണ്ടേഷന്‍ പുറത്തുവിട്ട പ്രസ് റിലീസില്‍ പറയുന്നു. ഇതോടൊപ്പം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന അയര്‍ലണ്ടിന്റെ നിയമ വ്യവസ്ഥയെ പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് ആഴ്ചകളായിട്ട് സ്ത്രീലിംഗ പരിച്ഛേദനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അയര്‍ലണ്ടില്‍ സജീവമായിരുന്നു. കുടിയേറ്റക്കാര്‍ക്കിടയിലും എഫ്.ജി.എം നടക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അയര്‍ലന്‍ഡിന് പുറത്തുവെച്ചാണ് ഇത് നടത്തപ്പെടുന്നതെന്ന് എഫ്.ജി.എം-ന് വിധേയരായവര്‍ പറയുന്നു. അയര്‍ലണ്ടില്‍ ഏകദേശം 5000 ത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ജെനിറ്റല്‍ മ്യുറ്റിലേഷന് വിധേയരാകുന്നുണ്ടെന്നാണ് വിവിധ സംഘടനകളില്‍ നിന്നുള്ള വിവരങ്ങള്‍ നല്‍കുന്ന സൂചന. അതീവ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഈ പ്രവര്‍ത്തനത്തിന് തടയിടണമെന്നാണ് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ ശക്തമായ മുന്നറിയിപ്പ്.

ഐറിഷ് ക്രിമിനല്‍ ജസ്റ്റിസ് (Female Genital Mutilation) Act 2012 പ്രകാരം അയര്‍ലണ്ടില്‍ ശക്തമായ നിരോധനം നിലനില്‍ക്കുമ്പോഴാണ് രാജ്യത്ത് ആയിരങ്ങള്‍ എഫ്.ജി.എം വിധേയരാകേണ്ടി വന്നത്. കഴിഞ്ഞ ദിവസം എഫ്.ജി.എം-നെ അനുകൂലിച്ചുകൊണ്ട് ഡബ്ലിന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിലെ Dr. Ali Selim എന്ന പുരോഹിതന്‍ അയര്‍ലണ്ടിലെ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എഫ്.ജി.എം-ന്റെ സങ്കീര്‍ണ്ണതകള്‍ അറിഞ്ഞിട്ടും മതപരമായ ആചാരത്തെ അനുകൂലിക്കുന്ന അലി സലീമിനെതിരെ അയര്‍ലണ്ടില്‍ ആരോഗ്യ മന്ത്രി ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

എം.ജി.എം-നെതിരെയുള്ള ആഗോള പ്രചാരണത്തിന്റെ ഭാഗമായി Me Too FM എന്ന ക്യാംപെയ്നിങ് ഫെബ്രുവരി 6 മുതല്‍ ഡബ്ലിനില്‍ ആരംഭിച്ചിരുന്നു. യു.എന്നിന്റെ Zero Tolerance To FGM Day എന്ന ആശയത്തിന്റെ ഭാഗമായാണ് ഈ ക്യാംപെയ്ന്‍. ആഗോളതലത്തില്‍ 30 രാജ്യങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന പ്രാകൃതമായ ആചാരമാണ് എഫ്.ജി.എം.

ആഫ്രിക്കയില്‍ കെനിയ, ഉഗാണ്ട, സോമാലിയ തുടങ്ങിയ രാജ്യങ്ങള്‍ എഫ്.ജി.എം-ന് കുപ്രസിദ്ധി നേടിക്കഴിഞ്ഞു. ശൈശവ ദിശയില്‍ പോലും ഒട്ടും സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് തുടരുന്ന ജന ക്രൂരതക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളും ഏറ്റവും കൂടുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ്. ആഫ്രിക്കന്‍ സമൂഹത്തിന് എഫ്.ജി.എം-ന് വിധേയരാകാത്ത പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് വിലക്കേര്‍പ്പെടുത്തുന്ന രീതിയും നിലവിലുണ്ട്. ഇത്തരം പെണ്‍കുട്ടികളെ ഒറ്റപ്പെടുത്തുന്ന സാമൂഹിക വ്യവസ്ഥിതിയും ആഫ്രിക്കയില്‍ നിലവിലുണ്ട്.

പ്രൈശാചികമായ ഈ രീതി സ്ത്രീകളില്‍ സങ്കീര്‍ണ മൂത്രാശയ, ഗര്‍ഭാശയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എഫ്.ജി.എം നടത്തുന്ന സമയങ്ങളില്‍ മരിക്കുന്ന പെണ്‍കുട്ടികളും കുറവല്ല. പ്രസവ സമയങ്ങളിലും ഈ പ്രശ്‌നം ബ്ലീഡിങ് ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മതാചാരത്തിന്റെ പേരില്‍ ലോകത്തെ മുസ്ലിം സമൂഹമാണ് ഈ പ്രവര്‍ത്തനത്തിന് കൂടുതല്‍ പ്രചാരം നല്‍കി വരുന്നതെന്ന് ഈ മേഖലയില്‍ പവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ പറയുന്നു.

ആഫ്രിക്കയിലെ ചില ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായും എം.ജി.എം അരങ്ങേറുന്നുണ്ട്. യു.എന്നിന്റെ UNICEF, യു.എന്‍ wemon, Human rights organaisetion തുടങ്ങിയ സംഘടനകളെല്ലാം തന്നെ എം.ജി.എം തടയാന്‍ പ്രചാരണ പരിപാടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആരംഭിച്ചിരുന്നു. പഴയ സമൂഹങ്ങളില്‍ നിലനിന്നിരുന്ന പൈശാചികമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആധുനിക സമൂഹത്തിലും സ്വാധീനം ചെലുത്തുന്നത് വളരെ അപകടകരമായ മുന്നറിയിപ്പാണ് ലോകത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്.

 

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: