സ്ത്രീപക്ഷത്ത് നിന്ന് സംസാരിച്ച കല്പന ലജ്ജമി വിടപറയുമ്പോള്‍

ആണഹങ്കാരത്തിന്റെ ബി ടൗണിലേക്ക് നെഞ്ച് വിരിച്ച് ഇടതു കാല്‍ വെച്ച് അഭിമാനത്തോടെ കയറി വന്ന അഭിമാനി കഴിഞ്ഞ ഞായറാഴ്ച കടന്നു പോയി.

പതിവ് പോലെ അനുശോചനങ്ങളും പ്രാര്‍ത്ഥനകളും മുഴങ്ങി. എന്നാല്‍ മലയാളികള്‍ പൊതുവെ ആ വാര്‍ത്ത കണ്ടില്ലെന്നു നടിച്ചെന്നു തോന്നുന്നു .ചിത്രകാരിയായ ‘അമ്മ ലളിത ലജ്ജ്മിയുടെയും അമ്മാവന്‍ ഗുരു ദത്തിന്റെയും കൈ പിടിച്ചു കലയുടെ ലോകത്തേക്ക് വന്നതായിരുന്നു കല്പന പിന്നീട് കണ്ടത് ചരിത്രമാണ്. ഡോക്കുമെന്ററി ഡയറക്ടര്‍ ആയി തുടങ്ങി പിന്നീട് ആദ്യ സിനിമ പുറത്തിറങ്ങി .പിന്നീട് ഒരു തിരിച്ചു വരവിനു കളമൊരുക്കിയ സിനിമയാണ് കല്പനയെ പ്രശസ്തി യിലേക്കി എത്തിച്ചത്. നിരൂപക പ്രശംസ നേടിയ രുദാലികളുടെ കഥ പറഞ്ഞ രുദാലി എന്ന സിനിമ ഡിംപിള്‍ കപാഡിയക്ക് ഉര്‍വശ്ശി പട്ടം ചാര്‍ത്തികൊടുത്തു.

2001 ദ മാന്‍ എന്ന ചിത്രത്തിലൂടെ തന്റെ കൈകളിലെത്തിയ രവീണ ടണ്ഠന്‍ എന്ന ബി ക്ലാസ്സ് നടിയുടെ ഒളിഞ്ഞു കിടന്ന കഴിവുകള്‍ പുറത്തെടുത്തു അടുത്ത ഉര്‍വശി പട്ടം തന്റെ നടിക്ക് സമ്മാനിച്ച സംവിധായിക ആയി മാറി കല്പന. പിന്നീട് വന്ന ചിത്രങ്ങള്‍ വിജയം കണ്ടില്ലെങ്കിലും പതിവ് പോലെ സ്ത്രീപക്ഷ സിനിമകള്‍ ആയിരുന്നു അവയും. 2017 വൃക്കാര്‍ബുദം ബാധിച്ച കല്പന പിന്നീട് സാദാരണ ജീവിതത്തിലേയ്ക്ക് ഒരു തിരിച്ചു വരവുണ്ടായില്ല .ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസിന് വിധേയയായി തന്റെ 64 വയസ്സില്‍ അവര്‍ ഈ ലോകത്തില്‍ നിന്ന് വിട പറഞ്ഞു ബി ടൗണില്‍ ഇന്നും വല്യ മാറ്റമൊന്നുമില്ല തിളങ്ങുന്ന ഇറക്കം കുറഞ്ഞ വസ്ത്രങ്ങളണിഞ്ഞു ഇന്നും നായിക പതിവ് പോലെ നായകന് പിന്നില്‍ ആട്ടിപ്പാടി നടക്കുമ്പോള്‍ കല്പന ഒരു നഷ്ടമാണ് ഒരു തീരാ നഷ്ടം

ഇന്ത്യന്‍ യുവത്വം രുദാലി യിലെ പാട്ടുകള്‍ ഇന്നും മൂളുന്നു. നഷ്ടപ്രണയത്തിന്റെ സുന്ദര സംഗീതം ദാ ഇവിടെ കാണാം
ദില്‍ ദില്‍ ഹും ഹും കരേ…

 

 

 

 

 

Aswathy plackal

Share this news

Leave a Reply

%d bloggers like this: