സ്ത്രീകള്‍ക്കുനേരെയുള്ള ഗാര്‍ഹികപീഡനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് അയര്‍ലണ്ടില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് സ്ത്രികള്‍ ഗാര്‍ഹിക പീഡനത്തിനിരയാകുന്നതായി റിപ്പോര്‍ട്ട്. 2014ല്‍ മാത്രം 9,500 സ്ത്രീകളും 3,000 കുട്ടികളുമാണ് ഗാര്‍ഹിക പീഡനത്തിനിരയായത്. അയര്‍ലണ്ടിലെ നാഷണല്‍ ഡൊമസ്റ്റിക് വയലന്‍സ് ഓര്‍ഗനൈസേഷനായ സേഫ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

റിപ്പോര്‍ട്ടിലെ കണക്കുകള്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ കൂടുതലാളുകള്‍ ഗാര്‍ഹിക പീഡനത്തിനിരയാകുന്നുണ്ടെന്നും പലരും ഇക്കാര്യം പുറത്തുപറയാന്‍ മടിക്കുന്നതാണ് കാരണമെന്നും സേഫ് സിഇഒ ഷാരോണ്‍ ഓ ഹലോരന്‍ അഭിപ്രായപ്പെട്ടു.ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍വഴി 50,000 ഫോണ്‍കോളുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതുസൂചിപ്പിക്കുന്നത് അയര്‍ലണ്ടിലെ 79 ശതമാനം സ്ത്രീകളും ശാരീരികമായോ ലൈംഗീകമായോ പീഡനമനുഭവിക്കുന്നുവെന്നാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

-എല്‍കെ-

Share this news

Leave a Reply

%d bloggers like this: