സ്തനാര്‍ബുദത്തിന് കാരണമാകുന്ന പ്രോട്ടീന്‍ കണ്ടെത്തി; എന്‍ യു ഐ ഗാല്‍വെയിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ നിര്‍ണായകം

ഡബ്ലിന്‍: സ്താനാര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട പഠനത്തില്‍ മുന്നേറ്റവുമായി എന്‍.യു.ഐ ഗാല്‍വെയിലെ ശാസ്ത്രജ്ഞര്‍. സ്താനാര്‍ബുദ ബാധിതര്‍ക്ക് ആശ്വാസവുമായാണ് പഠനത്തില്‍ പുതിയ വഴിത്തിരിവായിരിക്കുന്നത്. എന്‍.യു.ഐ ഗാല്‍വെയിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞരായ ഡോക്ടര്‍ സഞ്ജീവും ഡോ.അനന്യ ഗുപ്തയുമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഓണ്‍കോജന്‍ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്. എക്സ്ബിപി വണ്‍ എന്ന പ്രോട്ടീന്‍ ആണ് ചില രോഗികളില്‍ സ്താനാര്‍ബുദത്തിന് പ്രധാന കാരണമായി മാറുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്.

ആന്റി-ഓസ്ട്രജന്‍ ചികിത്സയെ തരണം ചെയ്യുന്ന കാന്‍സര്‍ സെല്ലുകളെ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത് എന്‍സിഒഎ3 ആണ്. എക്സ്ബിപി വണ്‍ എന്ന പ്രോട്ടീന്‍ ആണ് എന്‍സിഒഎ3യുടെ അളവ് വര്‍ദ്ധിപ്പിക്കുന്നത്. കാന്‍സര്‍ സെല്ലുകള്‍ വളരാന്‍ സഹായിക്കുന്ന ഓസ്ട്രജന്റെ അളവ് സ്ത്രീകളുടെ ശരീരത്തില്‍ കൂടുതലാണ്. ഹോര്‍മോണ്‍ തെറാപി, കെമിക്കലുകള്‍ കൂട്ടിച്ചേര്‍ക്കുക, തടഞ്ഞുവെക്കുക, എടുത്തുകളയുക എന്നിവയാണ് ചികിത്സ.

ഹോര്‍മോണല്‍ തെറാപിയിലൂടെ ചികിത്സിച്ച് മാറിയെന്ന കരുതിയ രോഗം 15 വര്‍ഷത്തിനുള്ളില്‍ മൂന്നില്‍ ഒരു സ്തനാര്‍ബുദ രോഗിയില്‍ വീണ്ടും വരാനുള്ള സാധ്യതയുണ്ടെന്നും എന്‍.യു.ഐ ഗാല്‍വെയില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. സ്തനാര്‍ബുദത്തിന് കാരണമെന്ന് കണ്ടെത്തിയ എക്സ്ബിപി വണ്‍ എന്ന പ്രോട്ടീന്‍ തടയുന്നതിലൂടെ അര്‍ബുദം മറ്റ് അവയവങ്ങളിലേക്ക് പടരുന്നതിനോ മാറിയെന്ന് കരുതിയ രോഗം വീണ്ടും വരാനുള്ള സാധ്യതയില്ലാതാക്കാന്‍ കഴിയുമോ എന്നാണ് പഠനത്തിന്റെ അടുത്ത ഘട്ടത്തില്‍ പരിശോധിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: