സോര്‍ഡ്‌സ് കുര്‍ബാന സെന്ററില്‍ നാലാം ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ സോര്‍ഡ്‌സ് കുര്‍ബാന സെന്ററില്‍ നാലാം ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നു. ഏപ്രില്‍ 28 ഞായറാഴ്ച മുതല്‍ എല്ലാ നാലാം ഞായറാഴ്ച കളിലും ഉച്ചകഴിഞ്ഞ് 1:30 നു ബാല്‍ബ്രിഗന്‍ സെന്റ് പീറ്റര്‍ ആന്റ് പോള്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. മാസത്തിലെ ഒന്നും, രണ്ടും, മൂന്നും ഞായറാഴ്ചകളില്‍ പതിവ്‌പോലെ റിവര്‍വാലി സെന്റ്. ഫിനിയാന്‍സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

വിശ്വാസ പരിശീലന ക്ലാസുകള്‍ എല്ലാ ഒന്നും മുന്നും ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനക്ക് ശേഷമാണു നടത്തപ്പെടുന്നത് .ഇവിടേക്ക് ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു. പുതുതായി നാലാം ഞായറാഴചകളില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കുന്ന ദേവാലയത്തിന്റെ അഡ്രസ്സ്:Saints Peter & Paul’s Church , Dublin St, Balbriggan, Co. Dublin, https://goo.gl/maps/R4y3SG3T6nGnX3t16

Share this news

Leave a Reply

%d bloggers like this: