സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് നല്ലകാലം, ഐടി മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ വരുന്നു

ഡബ്ലിന്‍: ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ് അയര്‍ലന്‍ഡില്‍ രണ്ടു ഡാറ്റാ സെന്ററുകള്‍ക്ക് നിര്‍മ്മാണാനുമതി തേടിയിരിക്കുന്നു. നാന്‍ഗോര്‍ റോഡിലെ ഗ്രേഞ്ച് കാസ്റ്റില്‍ ബിസിനസ് പാര്‍ക്കിലാണ് പുതിയ ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നത്.

നേരത്തെ നിര്‍മ്മാണാനുമതി ലഭിച്ചിട്ടുള്ള ആറു കെട്ടിടങ്ങള്‍ക്ക് പകരം രണ്ട് single-storey ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കാനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഓഫീസും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെ 16,900 സ്‌ക്വയര്‍ മീറ്ററിലാണ് ഓരോ ഡാറ്റാ സെന്ററും നിര്‍മ്മിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ പുതിയ നിക്ഷേപം സോഫ്റ്റ് വെയര്‍ മേഖലയില്‍ കൂടുതല്‍ തൊഴിലസരങ്ങള്‍ സൃഷ്ടിക്കും

Share this news

Leave a Reply

%d bloggers like this: