സോഫിയയുടെ മരണത്തില്‍ അനുശോചനമറിയിച്ച് കാഹര്‍ കോണ്‍ലീഷിലെ ഇടവക വികാരി ഫാ. റോയി ഡോണവന്റെ അനുശോചന സന്ദേശത്തിന്റെ മലയാളംപരിഭാഷ

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ലിമെറിക് കൗണ്ടിയിലെ കാഹര്‍ കോണ്‍ലീഷ് ഇടവകയില്‍ നിരവധി പേരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു സോഫിയ ലോറന്‍സ്. ലോക്കല്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങലുമായി ഊഷ്മളമായ ബന്ധമായിരുന്നു അവര്‍ക്ക്. ആളുകളും അവരെ തുറന്ന മനസോടെ സ്വീകരിക്കുകയായിരുന്നു.

നിരവധി കാരണങ്ങളാല്‍ അവര്‍ ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്നു. പ്രസന്നമായ മുഖവും മനോഹരമായ പുഞ്ചിരിയും അവരുടെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്. ആഴ്ചയില്‍ രാവിലെ 9.30നുള്ള പ്രഭാത കുര്‍ബാനയിലും ശനിയാഴ്ച രാത്രികളിലെ വിജില്‍ കുര്‍ബാനയിലും അവര്‍ സജീവമായി പങ്കെടുത്തിരുന്നു. മനോഹര ശബ്ദം കൊണ്ട് അനുഗൃഹീതയായിരുന്ന സോഫിയ കുര്‍ബാനയുടെ തുടക്കത്തിലും സമാപനത്തിലുമുള്ള ഗാനാലാപനം നയിക്കുമായിരുന്നു. സോഫിയ നല്‍കിയ അള്‍ത്താക വസ്ത്രങ്ങള്‍ അവരുടെ ദാനധര്‍മ്മങ്ങളുടെ ഓര്‍മ്മയ്ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തന്റെ സുഹൃത്തുക്കളായ ഇന്ത്യാക്കാരെ അഴര്‍ കുര്‍ബാനയ്ക്ക് കൊണ്ടു വരമായിരുന്നു. അങ്ങനെ ധാരാളം ആളുകളെ പരിചയപ്പെടാനും ഞങ്ങള്‍ക്ക് കഴിഞ്ഞു.

സെന്റ് മൈക്കല്‍സ് നഴ്‌സിംഗ് ഹോമിലെ നൈറ്റ് ഡ്യൂട്ടിക്കു ശേഷം ആഴ്ചാവസാനമുള്ള കുര്‍ബാനയ്ക്ക് ഏകദേശം 70 കുടുംബങ്ങളെ അവര്‍ ഒപ്പം കൂട്ടിയിരുന്നു. ഈ പതിവ് തുടരണമെന്ന് സോഫിയ ആഗ്രഹിച്ചിരുന്നു. ഞങ്ങള്‍ക്ക് പുതുതായി രണ്ട് വൊളന്റിയര്‍മാരെ ലഭിച്ചിരുന്നു. അവരുടെ ഈ പുതുമയുള്ള പ്രവൃത്തി തുടരാനായെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

പ്രദേശത്തെ രോഗികളായവരെ സന്ദര്‍ശിക്കുകയും അവരെ കൂദാശയില്‍ പങ്കെടുപ്പിക്കാനും അവര്‍ താല്‍പര്യം കാണിച്ചു. അടിയുറച്ച വിശ്വാസവും തന്റെ ചുറ്റുമുള്ള നിരവധി പേര്‍ക്ക് സേവനം ചെയ്യാനുള്ള മനസുമുള്ള ആധുനിക സഭാശുശ്രൂഷകയായാണ് ഞങ്ങള്‍ സോഫിയ ലോറന്‍സിനെ കാണുന്നത്. നഴ്‌സിംഗ് ഹോമിലെ നിരവധി കുടുംബങ്ങള്‍ക്ക് സോഫിയയുടെ സേവനം ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. മരണ സമയത്തെ കൂദാശകളില്‍ ആ കുടുംബത്തോടൊപ്പം സോഫിയയും പങ്കെടുത്തിരുന്നു.

നഴ്‌സിംഗ് ഹോമിലെ ജീവനക്കാര്‍ സംഘടിപ്പിക്കുന്ന പ്രത്യേക ഞായറാഴ്ച കുര്‍ബാനയിലും നിരവധി കുടുംബങ്ങളൊപ്പം സോഫിയ പങ്കെടുത്തിരുന്നു. സോഫിയയുടെ ചികിത്സ ചെലവിനായി 5000 യൂറോയാണ് സമാഹരിക്കപ്പെട്ടത്. മരണപ്പെടുന്നവരുടെ കുടുംബാങ്ങളെ സഹായികുന്നതിനായി സോഫിയയും തന്റെ വിലപ്പെട്ട സേവനം സമര്‍പ്പിച്ചിരുന്നു. സോഫിയയുടെ കരുണയും ദയയും ഈ കുടുംബങ്ങള്‍ എന്നും ഓര്‍മ്മിക്കും.

വിശുദ്ധയേപ്പോലുള്ള ഒരു സ്ത്രീയാണ് തങ്ങള്‍ക്കൊപ്പം ജീവിച്ചതെന്ന് പലരും തിരിച്ചറിയുന്നു. വ്യാഴാഴ്ച സോഫിയയുടെ മരണവാര്‍ത്ത അറിയുമ്പോള്‍ പലരില്‍ നിന്നും ഒഴുകിയ കണ്ണീര്‍ അതിനു തെളിവാണ്. മാത്രമല്ല വലിയ നഷ്ടമാണ് സോഫിയയുടെ മരണമെന്നും തിരിച്ചറിയുന്നു.

മഹാമനസ്‌കയും സന്തോഷവതിയും അടിയുറച്ച വിശ്വാസിയുമായ സോഫിയയുടെ സാന്നിധ്യം ഞങ്ങള്‍ക്കേകിയ ദൈവത്തിന് ഞങ്ങള്‍ നന്ദി പറയുകയാണ്. പല കാരണങ്ങളാല്‍ ഞങ്ങള്‍ക്ക് പ്രചോദനമായതിന്, നന്മയുടെ കൈകള്‍ കൊണ്ട് ഞങ്ങളുടെ ജീവിതത്തെ സ്പര്‍ശച്ചതിന്, തന്റെ വിശ്വാസം കൊണ്ട് മറ്റുള്ളവരെയും ഉത്തേജിപ്പിച്ചതിന്..

ഞങ്ങളുടെ പ്രാര്‍ഥനയിലൂടെ ദൈവം അവരില്‍ കരുണ ചോരിയട്ടെ, അവള്‍ക്കു മേല്‍ ദൈവം തന്റെ പുഞ്ചിരി പൊഴിക്കട്ടെ, അവളുടെ സത്പ്രവൃത്തികള്‍ക്ക് അവള്‍ക്ക് അംഗീകാരം നല്‍കട്ടെ..ദൈവം അവരുടെ ഭര്‍ത്താവിനും കുടുംബത്തിനും സാന്ത്വനവും സാമാധാനവും നല്‍കട്ടെ…

Share this news

Leave a Reply

%d bloggers like this: