സോണിയയ്ക്ക് അനുവദിച്ചത് യാതൊരു സുരക്ഷയുമില്ലാത്ത പഴക്കം ചെന്ന വാഹനം; കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം പിമാര്‍

ന്യൂഡല്‍ഹി : ഗാന്ധി കുടുംബത്തിനെ ഇത്ര തരം താഴ്ത്തിയ മറ്റൊരു കേന്ദ്ര ഭരണം മുന്‍പ് ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ്. ഈ കുടുബത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ എടുത്ത് കളഞ്ഞത് ശരിയായില്ലെന്ന് ആരോപിച്ച് ലോക്‌സഭയില്‍ കോണ്‍ഗ്രസ് എം പി മാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധം രേഖപ്പടുത്തി. സോണിയയ്ക്ക് 10 വര്ഷം പഴക്കമുള്ള ഒരു സുരക്ഷയുമില്ലാത്ത ടാറ്റ സഫാരിയാണ് വാഹനമായി അനുവദിച്ചത്. ഇതൊരു തികഞ്ഞ അപമാനമായിട്ടാണ് കോണ്‍ഗ്രെസ്സുകാര്‍ കാണുന്നത്.

ഒരു ബുള്ളെറ്റ് പ്രൂഫ് വാഹനമെങ്കിലും സോണിയയ്ക്ക് ലഭിക്കാത്തത് അനുവദിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ്സ് പറയുന്നത്. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഗാന്ധി കുടുംബത്തതിന്റെ എസ് പി ജി സുരക്ഷയും എടുത്തുമാറ്റിയിരുന്നു. പകരം സെഡ് പ്ലസ് കാറ്റഗറി സുരക്ഷ മാത്രമാണ് അനുവദിക്കപ്പെട്ടത്. എസ്പിജി സുരക്ഷ നല്‍കാന്‍ മാത്രം പ്രാധാന്യമുള്ള സുരക്ഷാ പ്രശ്‌നമൊന്നും ഗാന്ധി കുടുംബത്തിന് ഇപ്പോഴില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

നേരത്തെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളാണ് ഗാന്ധി കുടുംബത്തിലുള്ളവര്‍ക്ക് കേന്ദ്രം നല്‍കിയിരുന്നത്. ബിഎംഡബ്ല്യുവിന്റെ വന്‍ സുരക്ഷാ സംവിധാനങ്ങളുള്ള കാറായിരുന്നു നേരത്തെ. ഇത് നീക്കം ചെയ്തുവെന്ന് മാത്രമല്ല, പത്തു വര്‍ഷത്തോളം പഴക്കമുള്ള ഒരു ടാറ്റ സഫാരി എസ്യുവിയാണ് സോണിയയ്ക്ക് നല്‍കിയിരിക്കുന്നത്. ഇത് കോണ്‍ഗ്രസ്സിന് അപമാനകരമായാണ് തോന്നിയിരിക്കുന്നത്.

അതെസമയം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ എസ്പിജി സുരക്ഷ നീക്കിയിട്ടുണ്ടെങ്കിലും ബുള്ളറ്റ് പ്രൂഫ് ബിഎംഡബ്ല്യു കാര്‍ ഇപ്പോഴുമുണ്ട്. സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്ക് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ നല്‍കണമെന്ന് സിആര്‍പിഎഫ് ആവശ്യപ്പെട്ടുവെങ്കിലും അത് സര്‍ക്കാര്‍ തള്ളിയതായാണ് വിവരം. എന്‍ഡിഎ സര്‍ക്കാര്‍ നേരത്തെ രണ്ടുതവണ വന്നിരുന്നെങ്കിലും രാഷ്ട്രീയ നേതാക്കളുടെ സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സഭയില്‍ ചൂണ്ടിക്കാട്ടി

Share this news

Leave a Reply

%d bloggers like this: