സൈബര്‍ സുരക്ഷയെ വെല്ലുവിളിച്ചുകൊണ്ട് അയര്‍ലണ്ടില്‍ Coin-Jacking Attack

ഡബ്ലിന്‍: അയര്‍ലണ്ടിലെ പൊതു സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് Crypto Jacking നടക്കുന്നതായി വാര്‍ത്തകള്‍. ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യു്ട്ടീവ് വെബ്സൈറ്റില്‍ ഇത്തരത്തില്‍ നിരവധി മാല്വെയറുകളുടെ ആക്രമണം സ്ഥിരീകരിച്ചു. സൈബര്‍ സുരക്ഷാ ശക്തമാക്കി മാല്വെയറുകളെ ഇല്ലാതാക്കാന്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി വകുപ്പിന്റെ സഹായം തേടിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

അയര്‍ലണ്ടിലെ കൃഷി വകുപ്പ്, ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍, കോര്‍ക്ക്, വെക്‌സ്‌ഫോര്‍ഡ്, ഓഫാലി കൗണ്ടി കൗണ്‍സിലുകള്‍ ബ്രോഡ്ചാറ്റിങ് അതോറിറ്റി ഓഫ് അയര്‍ലന്‍ഡ്, പാര്‍ലമെന്റ് വെബ്സൈറ്റുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളെ ബാധിക്കുകയായിരുന്നു. ബ്രിട്ടീഷ് കമ്പനി Text Help-ന്റെ Browsealoud എന്ന വെബ്സൈറ്റിലൂടെയാണ് ആദ്യമായി മാല്‍വെയര്‍ കടത്തിവിട്ടതെന്ന് പറയപ്പെടുന്നു.

വിവിധ രാജ്യങ്ങളിലായി 4200 വെബ്സൈറ്റുകള്‍ക്ക് Coin-Jacking Attack ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. Crypto Currency Mining Software ഉപയോഗിച്ച് ബിറ്റ്കോയിന് തുല്യമായ മോനെറോ മൈനിങ് മെഷീന്‍ പ്രയോജപ്പെടുത്തുകയാണ് ഹാക്കര്‍മാരുടെ ലക്ഷ്യം. ബ്രിട്ടീഷ് ഇന്‍ഫോര്‍മേഷന്‍ സെക്യൂരിറ്റി കണ്‍സല്‍ട്ടന്റ് സ്‌കോട്ട് ഹെല്‍മിയാണ് ആദ്യമായി ഇത്തരമൊരു മാല്‍വെയര്‍ ആദ്യമായി കണ്ടെത്തിയത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: