സെല്‍ബ്രിഡ്ജില്‍ സെപ്തംബര്‍ 12 ശനിയാഴ്ച മലയാളിക്കട പ്രവര്‍ത്തനം ആരംഭിക്കുന്നു

 

ഡബ്ലിന്‍: കില്‍ഡയര്‍ കൗണ്ടിയിലെ സെല്‍ബ്രിഡ്ജില്‍ സെപ്തംബര്‍ 12 ശനിയാഴ്ച ഉച്ചയ്ക്ക് 2:30 മുതല്‍ മലയാളിക്കട പ്രവര്‍ത്തനം ആരംഭിക്കുന്നു. കഴിഞ്ഞ 5 വര്‍ഷക്കാലമായി വസ്ത്ര വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്ന J&B ഗാര്‍മെന്റ്‌സിന്റെ നവസംരഭമാണ് j&B Asian Spices.

ശനിയാഴ്ച ഉച്ചയ്ക്ക് 2:30 ന് ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്‍ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിക്കുന്നതോടെ ജെ &ബി ഏഷ്യന്‍ സ്‌പൈസസ് പ്രവര്‍ത്തനം ആരംഭിക്കും. കഴിഞ്ഞ 5 വര്‍ഷക്കാലമായി വസ്ത്ര വിപണ രംഗത്ത് പ്രത്യേഗിച്ച് നേഴ്‌സിംഗ് യൂണിഫോം വിപണന രംഗത്ത് പ്രവര്‍ത്തിച്ച് തദ്ദേശിയരുടെയും വിദേശികളുടെയിടയിലും പ്രസിദ്ധമായ ജെ&ബി യൂണിഫോം ഷോപ്പിനോട് ചേര്‍ന്നാണ് ജെ&ബി ഏഷ്യന്‍ സ്‌പൈസസും പ്രവര്‍ത്തനം ആരംഭിക്കുന്നത്.

മലയാളികളുടെ നിത്യോപയോഗത്തിനാവശ്യമായ നാടന്‍ പച്ചക്കറികള്‍ വിശ്വാസ യോഗ്യമായ മേല്ത്തരം കമ്പനികളുടെ ഫ്രോസണ്‍ പൊറോട്ട, ചപ്പാത്തി,വിവിധ തരം പലഹാരങ്ങള്‍, കറിപ്പൊടികള്‍, മിക്‌സ്ചറുകള്‍, പലഹാരപ്പൊടികള്‍, ഇന്‍സ്റ്റന്റ് ബ്രേക്ക് ഫാസ്റ്റുകള്‍, വിവിധയിനം കമ്പനികളുടെ മട്ടയരികള്‍, ആട്ടകള്‍ തുടങ്ങി ഒരു വീടിനാവശ്യമായ എല്ലാ പലവ്യഞ്ജനങ്ങളും മിതമായ നിരക്കില്‍ J&B  Asian Spices ല്‍  ലഭ്യമാണ്.

J&B  AsianSpices
Main Street
Clane Road
Celbridge

Share this news

Leave a Reply

%d bloggers like this: