സെല്‍ബ്രിഡ്ജില്‍ എടിഎം മെഷീന്‍ കത്തി…മോഷണ ശ്രമമെന്ന് സംശയം

ഡബ്ലിന്‍: സെല്‍ബ്രിഡ്ജില്‍ എടിഎം മെഷീന് തീപിടിച്ച സംഭവം മോഷണ ശ്രമമാണോ എന്ന സംശയത്തില്‍ഗാര്‍ഡ.

 അതി രാവിലെ യാണ് സംഭവം നടന്നിരിക്കുന്നത്.  എടിഎം മെഷീന്‍ തകര്‍ക്കാന്‍ കുറ്റവാളി സംഘങ്ങള്‍ ശ്രമിച്ചതാണോ തീപിടുത്തതിന് കാരണമായതെന്ന് സംശയം ഉണ്ട്. മെഷീന്‍ തകര്‍ത്ത് അതിനുള്ളിലെ പണം എടുക്കാനുള്ള ശ്രമം നനടന്നിരിക്കാം. കില്‍ഡയര്‍ ടൗണിലെ മെയിന്‍ സ്ട്രീറ്റില്‍  അള്‍സ്റ്റര്‍ ബാങ്കില്‍  പുലര്‍ച്ച 4.20ന്    അലാം മുഴങ്ങിയിരുന്നു. ഗാര്ഡ സ്ഥലത്തെത്തി നോക്കുമ്പോള്‍ എടിഎം മെഷീന്‍ കേട് പറ്റിയ നിലയില്‍ ആയിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിന് പുലര്‍ച്ച നാലിന് ഇതേ എടിഎം മെഷീന് സമാനമായ രീതിയില്‍ കേട് പറ്റിയിരുന്നു.  നവംബറിലും കഴിഞ്ഞ വര്‍ഷം  എടിഎം തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഗാര്‍ഡ ഈ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നത്. എടിഎം മെഷീനില്‍ നിന്ന് പണമാന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല.

Share this news

Leave a Reply

%d bloggers like this: