സെമിയില്‍ കിവീസിനോട് 18 റണ്‍സിന് പരാജയം ഏറ്റുവാങ്ങി ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തേക്ക്

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ആദ്യ മത്സരങ്ങളില്‍ ഇന്ത്യയുടെ പ്രതീക്ഷ വാനോളമുയര്‍ത്തിയ ടീം ഇന്ത്യ ലോകകപ്പ് സെമിയില്‍ കിവീസിനോട് തോല്‍വി വഴങ്ങി ലോകകപ്പില്‍ നിന്ന് പുറത്തായി. ഇന്ത്യക്കെതിരെ 18 റണ്‍സിന്റെ വിജയമാണ് കിവീസ് നേടിയത്. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ നിര 221 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധ സെഞ്ച്വറി നേടി ജഡേജയും ചെറുത്തു നില്‍പ് നടത്തി ധോണിയുമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും തിളങ്ങിയത്.

ന്യൂസീലന്‍ഡിനെതിരെതിരെ 240 റണ്‍സ് വിജയലക്ഷ്യം പ്രതീക്ഷയില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തകര്‍ച്ചയോടെ ആണ് തുടങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ രോഹിത് ശര്‍മ പുറത്തായി. നാലു പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത രോഹിത്, മാറ്റ് ഹെന്റിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥത്തിന് ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. പിന്നീട് സ്‌കോര്‍ അഞ്ചില്‍ നില്‍ക്കെ ആറു പന്തുകളില്‍ നിന്ന് ഒരു റണ്‍സ് നേടി കോഹ്ലിയും ഏഴ് പന്തില്‍ ഒരു റണ്‍സ് നേടി രാഹുലും മടങ്ങി.

പിന്നീട് സ്‌കോര്‍ 24 ല്‍ നില്‍ക്കെ ദിനേഷ് കാര്‍ത്തിക്കും മടങ്ങി. ഹാര്‍ദീക് പാണ്ഡ്യയും റിഷഭ് പന്തും ചെറുന്നു നില്‍പ് നടത്തിയെങ്കിലും സ്‌കോര്‍ 71 ല്‍ നില്‍ക്കെ ഋഷഭ് പന്ത് (56 പന്തില്‍ 32 റണ്‍സ്) മടങ്ങി. 71 ന് അഞ്ച് എന്ന നിലയിലായി ഇന്ത്യ. പിന്നീട് 92 റണ്‍സില്‍ നില്‍ക്കെ ഹാര്‍ദീക് പാണ്ഡ്യ (62 പന്തുകളില്‍ നിന്ന് 32 റണ്‍സ്)പുറത്തായി. ജഡേജയുടെ തകര്‍പ്പന്‍ ഇന്നിംഗ്സ് ഇന്ത്യന്‍ പ്രതീക്ഷകള്‍ കൂട്ടി. 59 പന്തുകളില്‍ നിന്ന് 77 റണ്‍സാണ് താരം നേടിയത്.

ഒപ്പം ധോണി 72 പന്തില്‍ നിന്ന് 52 റണ്‍സ് നേടി പ്രതീക്ഷ നല്‍കിയെങ്കിലും ഇന്നിംഗ്സിന്റെ 48 ആം ഓവറില്‍ ജഡേജയും 49 ആം ഓവറില്‍ ടോണിയും പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. അമ്പതാം ഓവറിന്റെ മൂന്നാമത്തെ പ്ന്തില്‍ ചഹല്‍ പുറത്തായതോടെ ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചു. ന്യൂസിലാന്‍ഡിനോട് 18 റണ്‍സിനായിരുന്നു ഇന്ത്യന്‍ പരാജയം. കിവീസ് നിരയില്‍ മാറ്റ് ഹെന്റി മൂന്നു വിക്കറ്റും, ട്രെന്‍ഡ് ബോള്‍ട്ട്, മിച്ച സാറ്റ്നര്‍ എന്നിവര്‍ രണ്ടും, ഫൊര്‍ഗൂസണ്‍ ഒരു വിക്കറ്റും നേടി.

Share this news

Leave a Reply

%d bloggers like this: