സെന്റ് പാട്രിക് ദിനാഘോഷങ്ങളില്‍ മുഴുകി അയര്‍ലണ്ട്; നാടും നഗരവും ആഘോഷ ലഹരിയില്‍

അയര്‍ലണ്ടിലെ നഗരങ്ങള്‍ പച്ചയണിഞ്ഞു കഴിഞ്ഞു.രാജ്യമെങ്ങും സെന്റ് പാട്രിക് ഡേ ആഘോഷ ലഹരിയിലാണ്. ദേശീയ ദിനാഘോഷ പരേഡില്‍ പങ്കെടുക്കാനായി ഡബ്ലിന്‍ നഗരത്തില്‍ മാത്രം അഞ്ച് ലക്ഷത്തിലധികം പേര്‍ എത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. സെന്റ് പാട്രിക്സ് ദിനാഘോഷം അയര്‍ലണ്ട് പൌരന്മാരെപ്പോലെ തന്നെ വിദേശികള്‍ക്കും പ്രാധാന്യമുള്ള ആഘോഷമാണ്. അമേരിക്ക ഉള്‍പ്പെടെ വിവിധ വിദേശ രാജ്യങ്ങളില്‍ സെന്റ് പാട്രിക്സ് ദിനം ആഘോഷിക്കപ്പെടുന്നു.

വിശുദ്ധ പാട്രിക് അയര്‍ലന്‍ഡിന്റെ മധ്യസ്ഥനായാണ് അറിയപ്പെടുന്നത്. മാര്‍ച്ച് 15 മുതല്‍ നാലു ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷപരിപാടിയില്‍ കാര്‍ണിവലുകള്‍, സംഗീതപരിപാടി, ഡാന്‍സ്, ഡ്രാമ തുടങ്ങിയവ നടക്കും. എഡി 461 മാര്‍ച്ച് 17 നാണ് വിശുദ്ധന്‍ മരണമടഞ്ഞത്. എല്ലാ വര്‍ഷവും അന്നേദിവസമാണ് ലോകത്തിന്റെ വിവിധയിടങ്ങളില്‍ സെന്റ് പാട്രിക് പരേഡുകള്‍ നടന്നു വരുന്നത്.

പരിപാടിയുടെ ഭാഗമായി എല്ലാ വര്‍ഷവും മാര്‍ച്ച് 17ന് നടക്കുന്ന സെന്റ് പാട്രിക് ദിന പരേഡാണ് ആഘോഷങ്ങളില്‍ പ്രധാനം. ഈ വര്‍ഷം ഡബ്ലിനില്‍ പരേഡ് വീക്ഷിക്കാന്‍ അഞ്ചു ലക്ഷത്തോളം പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയര്‍ലന്‍ഡില്‍ ഡബ്ലിനു പുറമെ കോര്‍ക്ക്, ഗാല്‍വെ, കില്‍ക്കെന്നി, ലിമെറിക്ക്, വാട്ടര്‍ഫോര്‍ഡ് തുടങ്ങിയ ഇടങ്ങളിലും പരേഡ് നടക്കും. യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യ തുടങ്ങിയ ഇടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലും പരേഡ് നടക്കുന്നുണ്ട്.

1845 മുതല്‍ വിവിധ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയ ഐറിഷ് പൌരന്മാരാണ് വിദേശ രാജ്യങ്ങളിലും സെന്റ് പാട്രിക്സ് ദിനാഘോഷത്തിന് പ്രചാരം നേടിക്കൊടുത്തത്. അമേരിക്കയില്‍ മാത്രം അയലണ്ടില്‍ നിന്ന് കുടിയേറിയ പൌരന്മാരുടെ എണ്ണം 34 മില്യന്‍ ആണെന്നാണ് സെന്‍സസ് കണക്കുകള്‍ പറയുന്നത്. വിദേശ രാജ്യങ്ങളില്‍ നടക്കുന്ന സെന്റ് പാട്രിക്സ് ദിന പരേഡില്‍ ഏറ്റവും വലിയ ആഘോഷം നടക്കുന്നത് ന്യുയോര്‍ക്കില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. 150,000 പേര്‍ പങ്കെടുക്കുന്നതാണ് ഇവിടുത്തെ സെന്റ് പാട്രിക്സ് ദിന പരേഡ്.

https://twitter.com/PatrickRyan03/status/972857432706822144

1931 ല്‍ അയര്‍ലണ്ടില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയ ആദ്യ സെന്റ് പാട്രിക്സ് ദിന പരേഡ് നടന്നു. പിന്നീട് 1990 കള്‍ മുതല്‍ ഗവണ്‍മെന്റ് നേതൃത്വത്തിലാണ് സെന്റ് പാട്രിക് ദിനാഘോഷം നടക്കുന്നത്. സെന്റ് പാട്രിക് ദിനാഘോഷം ഗവണ്‍മെന്റ് ഏറ്റെടുത്തതോടെ ഒരു ദിവസത്തെ ആഘോഷത്തിനു പകരം അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന വ്യത്യസ്തമായ ആഘോഷപരിപാടികള്‍ ആരംഭിച്ചു. ഇതോടെ അയര്‍ലണ്ടിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കും വര്‍ദ്ധിച്ചു. സെന്റ് ദിനാഘോഷത്തോട് അനുബന്ധിച്ച് മാത്രം ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് അയര്‍ലണ്ടിലേക്ക് വിമാനം കയറുന്നത്.

പച്ച നിറം സെന്റ് പാട്രിക്സ് ദിനാഘോഷത്തിന്റെ മറ്റൊരു പ്രതീകമാണ്. സെന്റ് പാട്രിക് ദിനാഘോഷത്തിന് ചിക്കാഗോ നദി പച്ച നിറമാക്കിയാതോടെയാണ് പച്ച നിറത്തിനു സെന്റ് പാട്രിക് ദിനാഘോഷത്തില്‍ പ്രാധാന്യം കൈവന്നത്. തുടര്‍ന്ന് ഐറിഷ് പാര്‍ലമെന്റ, സിഡ്നി ഓപ്പെറ ഹൌസ്, നയാഗ്ര വെള്ളച്ചാട്ടം തുടങ്ങിയ പ്രമുഖ ലാന്‍ഡ്മാര്‍ക്കുകള്‍ സെന്റ് പാട്രിക്സ് ദിനാഘോഷത്തിനായി പച്ച നിറം നല്‍കിയിട്ടുണ്ട്.

സെന്റ് പാട്രിക് ഡേയോടനുബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചയായി ആഘോഷത്തിനായി ഡബ്ലിന്‍ ഒരുങ്ങി കഴിഞ്ഞിരുന്നു. സെന്റ് പാട്രിക്സ് ഡേ ആയ ഇന്ന് ഉച്ചയോടെ പാര്‍ണല്‍ സ്‌ക്വയറില്‍ നിന്നും അയര്‍ലണ്ടിലെ ഏറ്റവും വലിയ പരേഡ് നഗരത്തെ ഉത്സവ ലഹരിയില്‍ ആഴ്ത്തി പുറപ്പെടുക.അയര്‍ലണ്ടിന്റെ എല്ലാ പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിലും സെന്റ് പാട്രിക്സ് ഡേ പരേഡ് നടത്തപ്പെടും. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ദേശീയ ദിനത്തിന്റെ ലഹരിയിയിലേയ്ക്ക് നഗരം നീങ്ങുകയാണ്.

https://twitter.com/RodStryker/status/974770083590541313

 

ഡികെ

Share this news

Leave a Reply

%d bloggers like this: