സെന്റ് പാട്രിക്സ് വീക്കെന്‍ഡില്‍ പരിശോധനകളുമായി ഗാര്‍ഡാ സംഘം സജീവം

ഡബ്ലിന്‍: സെന്റ് പാട്രിക്സ് വീക്കെന്‍ഡ് സുരക്ഷിതവും സുന്ദരവുമാക്കാന്‍ പട്രോളിങ് സംഘവുമായി ഗാര്‍ഡ രംഗത്തിറങ്ങുന്നു. സെന്റ് പാട്രിക്സ് വീക്കെന്‍ഡിലെ അക്രമങ്ങളും അപകടവും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഗാര്‍ഡാ സംഘം സജീവ പട്രോളിങ്ങിനായി രംഗത്തിറങ്ങുന്നത്. അവധി ദിനത്തില്‍ കൂടുതലും റോഡുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയ്ക്കാണ് ഗാര്‍ഡാ സംഘം ഒരുങ്ങുന്നത്. റോഡ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം, റോഡിലെ സുരക്ഷയ്ക്കും ഗാര്‍ഡ മുന്‍ഗണന നല്‍കുന്നുണ്ട്.

ഇതിന്റെ ഭാഗമായി റോഡുകളില്‍ കര്‍ശന പരിശോധനയ്ക്കാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വാഹനം ഓടിക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ, സീറ്റ് ബെല്‍റ്റ് ധരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഗാര്‍ഡ സംഘം പരിശോധിക്കും. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടികള്‍ക്കാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായി സീറ്റ് ബെല്‍റ്റ് പരിശോധന എല്ലായിടത്തമുണ്ടാകുമെന്നാണ് ഗാര്‍ഡാ സംഘം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ആഘോഷങ്ങളുടെ കാലത്ത് അപകടം ഒഴിവാക്കുന്നതിനു വേണ്ടിയാണെന്നും ഗാര്‍ഡാ വൃത്തങ്ങള്‍ പറയുന്നു.

വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് ആഘോഷ കാലത്ത് ഗാര്‍ഡാ സംഘം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി തിരക്കേറിയ റോഡുകളില്‍ കൃത്യമായി ക്യാമറകള്‍ സ്ഥാപിച്ചു വാഹനങ്ങളുടെ വേഗവും മറ്റും നിരീക്ഷിക്കും. ഇതിനുള്ള ക്യാമറാ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. അഘോഷങ്ങള്‍ക്കായി എത്തുന്ന ആളുകളുടെ എണ്ണം സംബന്ധിച്ചു യാതൊരു നിയന്ത്രണങ്ങളും ഉണ്ടാവില്ല. അതുകൊണ്ടു തന്നെ കൃത്യമായ പദ്ധതികളുമായാണ് വീക്കെന്‍ഡിനെ സമീപിക്കുന്നതെന്നും ഗാര്‍ഡായി വൃത്തങ്ങള്‍ അറിയിച്ചു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: